കരുത്ത് കാട്ടാന്‍ കാപിറ്റല്‍സ്
ഹൈദരാബാദ്: ഹാട്രിക് ജയം തേടി ഡല്‍ഹി കാപിറ്റല്‍ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തട്ടകത്തില്‍. അവസാന രണ്ട് മത്സരങ്ങളില്‍ കൊല്‍ത്തയെയും റോയല്‍ ചാലഞ്ചേഴ്‌സിനേയും പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഇന്ന് ഹൈദരാബാദിനെ നേരിടുന്നത്. ആവേശം നിറഞ്ഞ അവസാന മത്സരത്തില്‍ ശിഖര്‍ ധവാന്റെ ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു ഡല്‍ഹി ജയം കണ്ടെത്തിയത്. ആപത്ത് കാലത്ത് ടീമിനെ സഹായിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനായ ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും അനാവശ്യ സമയത്ത് വിക്കറ്റ് കളയുന്ന പ്രവണത കൂടുതലാണ് താരത്തിന്. ഈ പ്രവണത മാറ്റിയാല്‍ നൂറു ശതമാനവും ടീമിന് പന്തില്‍ വിശ്വാസമര്‍പ്പിക്കാം. 346 റണ്‍സുമായി കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയിലുള്ള ഡേവിഡ് വാര്‍ണറിലാണ് ഹൈദരാബാദിന്റെ വിശ്വാസം. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ വാര്‍ണര്‍ എല്ലാ മത്സരങ്ങളിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടുണ്ട്. യൂസുഫ് പത്താനു കൂടി ബാറ്റ്‌കൊണ്ട് മികച്ച സംഭാവന നല്‍കാനായാല്‍ ഹൈദരാബാദിന് ഏത് കൂറ്റന്‍ സ്‌കോറിനേയും മറികടക്കാനാകും. വാര്‍ണര്‍ക്ക് കൂട്ടായി ബൈറിസ്റ്റോയും കൂടി എത്തിയാല്‍ ഹൈദരാബാദിന് റണ്‍സിന് ദാഹിക്കേണ്ടി വരില്ല. ഹോം ഗ്രൗണ്ടാണെന്ന മുന്‍തൂക്കം ഹൈദരാബാദിന് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാലും ഡല്‍ഹിയോട് പൊരുതി ജയിക്കണമെങ്കില്‍ മികച്ച സ്‌കോര്‍ കണ്ടെത്തേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."