നാട്ടറിവു നുകരാന്‍ അവര്‍ ഒത്തുകൂടി, കാരണവരോടൊപ്പം
ഫറോക്ക്: ചരിത്രവും നാട്ടറിവുകളുടെ പൈതൃകവുമറിയാന് നാട്ടുകാരണവരോടൊപ്പം ചെറുവണ്ണൂര്‍ വെസ്റ്റ്കോസ്റ്റ് എരിയ റസിഡന്റ്സ് അസോസിയേഷനിലെ കുട്ടികളും രക്ഷിതാക്കളും മുത്തഛന്മാരും ഒത്തു കൂടി.
പത്മനാഭ സ്മാരക ഹാളില്‍ വച്ച് നടന്ന സ്നേഹസംഗമം സ്വാതന്ത്ര്യ സമര സേനാനിയായ സോഷ്യോ വാസു ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ സോഷ്യോ വാസുവിനെയും സാഹിത്യ പുരസ്കാരം നേടിയ ജോണ്‍ കടലുണ്ടിയേയും ലീലാ മാധവനെയും അസോസിയേഷന് രക്ഷാധികാരിയും കോര്പ്പറേഷന് കൗണ്‍സിലറുമായ ശ്രീജാ ഹരീഷ് പൊന്നാടയണിയിച്ച് ആദരിച്ചു. കൂടിയാട്ടത്തിന് സംസ്ഥാനത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ പി ദില്‍നക്ക് മെമന്റോ നല്കി. ചടങ്ങില്‍ അസോസിയേഷന് പ്രസിഡന്റ് ടി.കെ രാജന് അധ്യക്ഷനായി. വി ഹസ്സന്‍കോയ,പി.കെ മോഹന്‍ദാസ് ,പി .വി പരമേശ്വരന്,സന്ധ്യാ രൂപേഷ്, എഡ്വിന് പോള്‍ സംസാരിച്ചു. തുടര്‍ന്ന് പ്രായഭേദമന്യേ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സംഗമത്തിന് മാറ്റുകൂട്ടി. വി ആനന്ദ്കുമാര്‍, എ. ഹരീഷ്, ബിജോയ് മോഹന്‍ദാസ് ,രാജേഷ്, ആബിദ്, രഞ്ജിത്ത്, വിഭ, ഹഫ്സ, ഉമാദേവി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."