അയ്യപ്പനെ സ്ഥാനാര്‍ഥിയായി പ്രതിഷ്ഠിച്ച് ബി.ജെ.പി ഭരണഘടനാ ധ്വംസനം നടത്തുന്നു: ജി. സുധാകരന്‍
ആലപ്പുഴ: അയ്യപ്പനെ സ്ഥാനാര്‍ഥിയായി പ്രതിഷ്ഠിച്ച് ബി.ജെ.പി ഭരണഘടനാ ധ്വംസനം നടത്തുകയാണെന്ന് മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ പ്രസ് ക്ലബിന്റെ ജനസമക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നരേന്ദ്രമോദിയെ രാഹുല്‍ഗാന്ധിക്ക് പേടിയാണ്. അതുകൊണ്ടാണ് വയനാട്ടില്‍ മത്സരിക്കുന്നത്. ഇന്ത്യ ഭരിക്കാന്‍ വോട്ടുതരണമെന്ന് എല്‍.ഡി.എഫ് പറഞ്ഞിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിനെ നന്നാക്കാന്‍ കഴിയില്ല. നന്നാക്കാന്‍ തങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പിയെ തടയാനാകാതെ രാഹുല്‍ ഒളിച്ചോടി. പ്രഹസനത്തിന് മാധ്യമങ്ങള്‍ പ്രചാരണം കൊടുക്കരുത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചരിത്രം സൃഷ്ടിച്ചവരാണ് ഇടതുപക്ഷം.
ഇടതുപക്ഷം ലോക്‌സഭയിലേക്ക് എന്തിനാണ് പോകുന്നത് എന്നത് മണ്ടന്‍ ചോദ്യമാണ്. മോദി മാത്രമല്ല അഴിമതിക്കാരന്‍.
കോണ്‍ഗ്രസും അഴിമതിക്കാരാണ്. കോണ്‍ഗ്രസ് ഭരണപരാജയത്തിന്റെ സൃഷ്ടിയാണ് മോദിയെന്നും ജി. സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."