ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവം; വാഹന പ്രചാരണ ജാഥകള്‍ സംഘടിപ്പിക്കും
ചട്ടഞ്ചാല്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവത്തിന്റെ പ്രചരണാര്‍ഥം ജില്ലയിലെ റെയ്ഞ്ചുകളെ രണ്ടു മേഖലകളായി തിരിച്ചു വാഹന പ്രചാരണ ജാഥകള്‍ നടക്കും.
മഹല്ല് തലം വരെയുള്ള പ്രചാരണങ്ങള്‍ തുടങ്ങാനും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.
മേയ് 12 മുതല്‍ 14 വരെ മൂന്നു ദിവസങ്ങളിലായി മാഹിനാബാദില്‍ സി.എം ഉസ്താദ് നഗറില്‍ നടക്കുന്ന സംസ്ഥാന തല ഇസ്‌ലാമിക് കലാമത്സരത്തില്‍ അറുപതോളം ഇനങ്ങളിലായി കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷ്വദീപ് എന്നിവിടങ്ങളില്‍ നിന്നായി 2500 ഓളം മത്സരാര്‍ഥികളാണ് സംബന്ധിക്കുക.
സ്വാഗത സംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. ഇ.പി ഹംസത്തു സഅദി, അബ്ദുല്‍ ഖാദര്‍ നദ്‌വി,സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍, ചെങ്കളം അബ്ദുല്ല ഫൈസി, കെ.കെ അബ്ദുല്ല ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, സയ്യിദ് ഹുസ്സൈന്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കലോത്സവം ആദ്യമായി ജില്ലയില്‍ എത്തുന്നതിന്റെ ആവേശത്തിലാണു നേതാക്കളും പ്രവര്‍ത്തകരും പ്രദേശവാസികളും ഉള്‍പ്പെടെയുള്ളവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."