സാധാരണക്കാരുടെ മരണത്തില്‍ വന്‍വര്‍ധനവെന്ന് യു.എന്‍
ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ മരണത്തില്‍ റെക്കോര്‍ഡെന്ന് യു.എന്‍ റിപ്പോര്‍ട്ട്.
ആറ് മാസത്തിനിടെയുണ്ടായ തീവ്രവാദി ആക്രമണങ്ങളില്‍ 1,692 പേര്‍ കൊല്ലപ്പെട്ടു. കാബൂളിലെ പ്രാദേശിക വികസന മന്ത്രാലയത്തില്‍ നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. താലിബാന്റെ നേതൃത്വത്തിലാണ് ആക്രണമുണ്ടായത്.
2001 മുതല്‍ അഫ്ഗാനില്‍ നടക്കുന്ന ആക്രമണങ്ങളില്‍ 2009 മുതലാണ് മരണ നിരക്കുകള്‍ യു.എന്‍ രേഖപ്പെടുത്തുന്നത്. ഒമ്പത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ മരണ നിരക്കാണ് ഇപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പെരുന്നാളിനോട് അനുബന്ധിച്ച് താലിബാനുമായി അഫ്ഗാന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയിട്ടും മരണ നിരക്ക് വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ യുനൈറ്റഡ് നാഷന്‍സ് അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ (ഉനാമ) പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാനായി നാറ്റോ തലവന്‍ ഈ മാസം ആദ്യത്തില്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ 400 നാറ്റോ സൈനികരെ കൂടി അഫ്ഗാനിലേക്ക് അയക്കാന്‍ നാറ്റോ ഉച്ചകോടിയില്‍ തീരുമാനിച്ചിരുന്നു.
17 വര്‍ഷമായി അഫ്ഗാനില്‍ തുടരുന്ന നിലപാടുകളില്‍ പുനപ്പരിശോധന വേണമെന്ന് യു.എസ് പറഞ്ഞിരുന്നു. 2001ല്‍ താലിബാന്‍ ഭരണകൂടത്തെ തകര്‍ത്താണ് യു.എസ് അഫ്ഗാനില്‍ അധിനിവേശം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."