കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശുപാര്‍ശയുമായി വിദഗ്ധ സമിതി
തിരുവനന്തപുരം: നിലവില്‍തന്നെ കടുത്ത സാമ്പത്തി പ്രതിസന്ധിയിലായിരുന്ന സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ തുടര്‍ന്ന് നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നടപടികളിലേക്ക്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രതിവിധി കണ്ടെത്താന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇന്ധന നികുതിയും മദ്യത്തിനുള്ള നികുതിയും വര്‍ധിപ്പിക്കുകയും മദ്യം വീട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും സര്‍ക്കാര്‍ നിയോഗിച്ച കെ.എം എബ്രഹാം അധ്യക്ഷനായ വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ധന കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരമാവധി വില്‍പനികുതി പരിധി ഉയര്‍ത്തി അധികവരുമാനം കണ്ടെത്തണമെന്നാണ് സമിതിയുടെ ഒരു നിര്‍ദേശം. മദ്യത്തിന്റെ എക്‌സൈസ് ഡ്യൂട്ടി, വില്‍പന നികുതി എന്നിവയില്‍ 50 ശതമാനം വര്‍ധന വരുത്തണം. ഇതുവഴി സര്‍ക്കാരിന് 6,452 കോടി രൂപ അധികമായി ലഭിക്കും. ഇതിന് പുറമെ മദ്യം വീട്ടിലെത്തിച്ചു നല്‍കുന്ന പദ്ധതിയും തുടങ്ങണമെന്നും ശുപാര്‍ശയില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവയില്‍ നിന്ന് അവരുടെ സമ്മതത്തോടെ കുറവു ചെയ്ത് പണം സമാഹരിക്കണം. ജീവനക്കാരെ ആകര്‍ഷിക്കുന്നതിന് പി.എഫ് പലിശയിലും കാല്‍ ശതമാനം കൂടുതല്‍ പലിശ നല്‍കണം. ശമ്പളത്തില്‍ നിന്ന് 3,300 കോടിയും പെന്‍ഷനില്‍ നിന്ന് 375 കോടിയും സമാഹരിക്കാനാകണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ അധിക ബാധ്യതയാകും. വിരമിക്കുമ്പോഴുള്ള ശമ്പളവും ആനുകൂല്യവും മാത്രമേ പിന്നീട് നിയമിക്കുമ്പോഴും നല്‍കാവൂ എന്നും വിദഗ്ധസമിതി നിര്‍ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."