HOME
DETAILS
MAL
ഈനാദി പുഴയില്‍ നടപ്പാലം പണിതു
backup
July 15 2018 | 19:07 PM
കാളികാവ്: കുണ്ട്ലാംപാടത്തെ വിദ്യാര്‍ഥികളുടെ ദുരിതയാത്രക്ക് പരിഹാരമായി ഈനാദി പുഴക്ക് കുറുകെ തൂക്കുപാലമൊരുക്കി. കുണ്ട്ലാംപാടത്തെ പ്രതിഭാ ക്ലബാണ് കുട്ടികള്‍ക്ക് വിദ്യാലയത്തിലെത്താനുള്ള സൗകര്യം ഒരുക്കിയത്. പുഴയില്‍ വെള്ളം കൂടിയതിനാല്‍ പ്രദേശത്തെ കുട്ടികള്‍ക്ക് വിദ്യാലയത്തിലെത്താന്‍ പ്രയാസമായിരുന്നു.
പുഴ മുറിച്ചു കടന്നാല്‍ 500 മീറ്റര്‍ മാത്രം ദൂരം ദൂരമുള്ള സ്ഥലത്തേക്ക് വെള്ളം കൂടിയാല്‍ ആറ് കിലോമീറ്ററിലേറെ ചുറ്റി കറങ്ങണം. ഈനാദി പുഴക്ക് കുറുകെ താല്‍ക്കാലിക നടപ്പാലമൊരുക്കിയാണ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.
പാലം നിര്‍മാണത്തിന് തുവ്വൂര്‍ പഞ്ചായത്ത് 10000 രൂപ അനുവദിച്ചു. കുണ്ട്ലാം പാടത്തെ പ്രതിഭ ക്ലബ് പ്രവര്‍ത്തകരാണ് പാലം പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. തികയാതെ വന്ന പണവും ക്ലബ് പ്രവര്‍ത്തകര്‍ കണ്ടെത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."