മാമ്പറ്റ പാലത്തിന്റെ സംരക്ഷണഭിത്തി പൂര്‍ണമായ തകര്‍ച്ചയിലേക്ക്
കരുവാരകുണ്ട്: മാമ്പറ്റയില്‍ ഒലിപ്പുഴയോട് ചേര്‍ന്ന് നിര്‍മിച്ച സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ച്ചയിലേക്ക്. നൂറു മീറ്ററിനു മുകളില്‍ ഉണ്ടായിരുന്ന സംരക്ഷണ ഭിത്തി ഇപ്പോള്‍ 25 മീറ്ററായി ചുരുങ്ങിയിട്ടുണ്ട്. സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ പുഴയിലേക്ക് മണ്ണിടിയുന്നതും പതിവാണ്.
എട്ടു വര്‍ഷം മുന്‍പാണ് മാമ്പറ്റയില്‍ ഒലിപ്പുഴയോരത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംരക്ഷണഭിത്തി കെട്ടിയത്. ഓരോ വര്‍ഷവും മഴ കനക്കുന്നതിനാല്‍ സംരക്ഷണ ഭിത്തി പുഴയെടുക്കുന്നു. പുഴയോടു ചേര്‍ന്ന മൈത്രി കോളനിയിലേക്കുള്ള വഴിയുടെ പത്തടിയോളം ഭാഗം പുഴയിലേക്ക് ഇടിഞ്ഞു. നിലവിലെ കനത്ത മഴയില്‍ 50 മീറ്റര്‍ ഭാഗമാണ് പുഴയിലൂടെ ഒലിച്ചുപോയത്. ഇത് മാമ്പറ്റ പാലത്തിനും ഭീഷണിയായി മാറിയിരിക്കുകയാണ്. ഒലിപ്പുഴയില്‍ മലവെള്ള പാച്ചിലില്‍ കൈവരിയില്ലാത്ത പാലം പലപ്പോഴും വെള്ളത്തിനടിയിലാകാറുണ്ട്. മണ്ണിടിച്ചില്‍ തടയാന്‍ സുരക്ഷാ ഭിത്തിയൊരുക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."