നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് ഭീഷണി; മാവോയിസ്റ്റുകള്‍ വീണ്ടും നിലമ്പൂര്‍ മേഖലയില്‍
കാളികാവ്: നിലമ്പൂര്‍ വനമേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വരയന്‍ മലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര് മരണപ്പെട്ടതിനെതിരേ തിരിച്ചടിക്കാന്‍ മാവോയിസ്റ്റുകള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കുഴിബോംബ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനാല്‍ തിരച്ചില്‍പോലും നടത്താനാകാതെ കുഴങ്ങുകയാണ് പൊലിസ്.
അന്നത്തെ ഏറ്റുമുട്ടലിനെ തുടര്‍ന്നു പല ഭാഗങ്ങളിലേക്കായി പിരിഞ്ഞുപോയവരാണ് വീണ്ടും നിലമ്പൂര്‍ വനമേഖലയിലേക്കു തിരിച്ചെത്തിയിട്ടുള്ളത്. പൂക്കോട്ടുംപാടം പൊലിസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്ന ടൊട്ടക്കല്ല് മലവാരത്തിലാണ് മാവോയിസ്റ്റ് ക്യാംപ്. ഇവിടെ രണ്ടു ഷെഡ്ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. അക്രമസാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന തരത്തിലുള്ള വിവരമാണ് മലവാരത്തില്നിന്നു ലഭിക്കന്നതെന്നു പൊലിസ് പറഞ്ഞു.
ചത്തിസ്ഗഢില്‍ കഴിഞ്ഞ ദിവസം 24 സി.ആര്.പി.എഫ് ജവാന്മാരെ വധിച്ച മാവോയിസ്റ്റുകള്‍ ആയുധങ്ങളെല്ലാം കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പട്ടാളത്തില്‍നിന്നു പിടിച്ചെടുത്തതുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കേരളത്തിലെ മാവോയിസ്റ്റ് പോരാളികള്‍ക്ക് എത്തിക്കാനുള്ള സാധ്യത കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ കരുതല്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."