കാലം മാറി, വോട്ടഭ്യര്‍ഥനയും ഹൈടെക്കായി
കൂറ്റനാട്: മാറിയകാലത്ത് വോട്ടഭ്യര്‍ഥനയും ഹൈട്ടെക്കാക്കി താരമാവുകയാണ് ഇ.ടി മുഹമ്മദ് ബഷീര്‍. പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നാളെ വിഷുദിനത്തില്‍ സ്ഥാനാര്‍ഥിയുടെ ക്യൂആര്‍ കോഡുള്ള അഭ്യര്‍ഥനയുമായി മണ്ഡലത്തിലെ യു.ഡി.വൈ.എഫ്, യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ വീടുകളിലെത്തും. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ നാല് മണിക്കൂറിനുള്ളിലാണ് 'ചങ്ക്‌സ് വിസിറ്റ് ചലഞ്ച്' എന്ന പേരില്‍ ക്യൂആര്‍ കോഡുള്ള വോട്ടഭ്യര്‍ഥന നടക്കുന്നത്.
ഈ സമയത്തിനുള്ളില്‍ മണ്ഡലത്തിലെ പുതുതായി ചേര്‍ത്ത 70000 കന്നിവോട്ടര്‍മാരെയും പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ കന്നിവോട്ടര്‍ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ അഭ്യര്‍ഥന കത്ത് കൈമാറും. മണ്ഡലം, പഞ്ചായത്ത്, ബൂത്ത് തലങ്ങളില്‍ 1148 ബൂത്തുകളിലും ഒരേ സമയം ഒരു കന്നിവോട്ടര്‍ക്ക് കത്ത് കൈമാറി ഉദ്ഘാടനം നടക്കും. ആസൂത്രണ യോഗം പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശരീഫ് വടക്കയില്‍ അധ്യക്ഷനായി. മുജീബ് കാടേരി, ഷിബു മീരാന്‍, കെ.കെ നാസര്‍, ടി. നിയാസ്, ജുനൈദ് പാമ്പലത്ത്, ഫവാസ് പനയത്തില്‍, സലാഹുദ്ദീന്‍ തെന്നല, മുഹമ്മദ് ഫസല്‍, മുഹമ്മദ് സുഹൈബ്, പി.പി അംജദ് അലി, ഫുഹാദ് താനാളൂര്‍, കെ.എം മുഹ്‌സിന്‍, കെ.വി റഷാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."