HOME
DETAILS
MAL
വയനാടിന്റെ ആശങ്കയായി വാളാട്
backup
July 30 2020 | 02:07 AM
കല്‍പ്പറ്റ: തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. ഇന്നലെ സ്ഥിരീകരിച്ച 43 പോസിറ്റീവ് കേസുകളില്‍ എല്ലാം സമ്പര്‍ക്കരോഗികളാണ്. വാളാട് കൊവിഡ് വ്യാപനത്തിനിടയാക്കിയ മരണാനന്തര-വിവാഹ ചടങ്ങളുകളുമായി ബന്ധപ്പെട്ട് 39 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്ക്. വാളാട് മാത്രം ഇതോടെ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവരുടെ എണ്ണം 89 ആയി. എന്നാല്‍, പ്രദേശത്ത് വിവിധ കേന്ദ്രങ്ങളിലായി നടന്ന ആന്റിജന്‍ ടെസ്റ്റില്‍ ഇന്നലെ 51 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായതായാണ് അനൗദ്യോഗിക വിവരം.
രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്നലെ രാത്രി 12 മുതല്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ ആറുവരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണാക്കി.
പേരിയ, പാല്‍ചുരം, പക്രംതളം (കുറ്റ്യാടി) ചുരങ്ങളില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തു. ചരക്കുവാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."