പാര്‍പ്പിടമേഖലയില്‍ 'ഈജാര്‍' സംവിധാനം നടപ്പാക്കുന്നു
റിയാദ്: വാടകമേഖല ക്രമീകരിക്കുന്ന ഈജാര്‍ സംവിധാനം ഈ വര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങുമെന്ന് പാര്‍പ്പിടകാര്യ മന്ത്രാലയം ഈജാര്‍ സൂപ്പര്‍വൈസര്‍ ജനറല്‍ മുഹമ്മദ് അല്ബതി പറഞ്ഞു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഔദ്യോഗികമായി പദ്ധതി നടപ്പാക്കും. വാണിജ്യമേഖലയില്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ഈജാര്‍ നിര്‍ബന്ധമാക്കും.
വാണിജ്യമേഖലയ്ക്കുള്ള ഏകീകൃത വാടകകരാര്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പാര്‍പ്പിടകാര്യ മന്ത്രാലയം തയാറാക്കിവരികയാണ്.വാടകയ്ക്ക് നല്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് ഓഫിസുകളും കമ്പനികളും ദിവസങ്ങള്‍ക്കുള്ളില്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തുതുടങ്ങും. ഈജാര്‍ സംവിധാനം നടപ്പാക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം സംവിധാനത്തിന്റെ അറ്റകുറ്റപ്പണിക്കും നിര്‍ധനരായ സ്വദേശികളുടെ വാടക അടക്കുന്നതിനും വിനിയോഗിക്കും.
വിവിധ വകുപ്പുകളുമായി ഈജാര്‍ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് നടപടികള്‍ എളുപ്പമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."