വിജയ് സങ്കല്‍പ് റാലി പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപണം; കലക്ടര്‍ക്കെതിരേ ബി.ജെ.പി
കോഴിക്കോട്: ജില്ലാ കലക്ടര്‍ക്കെതിരേ കടുത്ത ആക്ഷേപവുമായി ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോഴിക്കോട്ടെ വിജയ് സങ്കല്‍പ് റാലി പരാജയപ്പടുത്താന്‍ കോഴിക്കോട് കലക്ടര്‍ എസ്. സാംബശിവറാവു ശ്രമിച്ചെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുന്നയിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ ജില്ലയില്‍ കടുത്ത രാഷ്ട്രീയ പക്ഷപാതപരമായാണ് കലക്ടര്‍ പെരുമാറുന്നതെന്നും ജയചന്ദ്രന്‍ ആരോപിച്ചു.
ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ സാംബശിവറാവുവിനെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. താന്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ വിളിച്ച് കോഴിക്കോട്ടെ റാലി റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന ഭീഷണിയും കലക്ടര്‍ ഉയര്‍ത്തിയെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അവരുടെ അനുമതിയോടെ സ്ഥാപിച്ച ബോര്‍ഡുകളും കൊടിതോരണങ്ങളും വരെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അഴിച്ചെടുപ്പിച്ചുവെന്നും നേതാക്കള്‍ പറഞ്ഞു.
റാലിയുടെ ഒരുക്കങ്ങള്‍ സംബന്ധിച്ച കലക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് ഓരോ മണിക്കൂര്‍ ഇടവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് വ്യക്തിപരമായി തന്നോട് കലക്ടര്‍ ആവശ്യപ്പെട്ടു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ നേതാക്കളെ ജാമ്യം ലഭിക്കാത്ത വകുപ്പു ചുമത്തി ജയിലിലടയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ജയചന്ദ്രന്‍ പറഞ്ഞു.
നിഷ്പക്ഷനായി പ്രവര്‍ത്തിക്കേണ്ട ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."