ജില്ലയുടെ പ്രശ്ന പരിഹാരത്തിന് രാഹുല്‍ ജയിക്കണം: ഉമ്മന്‍ചാണ്ടി
മാനന്തവാടി: വയനാട്ടിലെ കാര്‍ഷിക പ്രശ്നങ്ങളും കാര്‍ഷികേതര പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണമെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും വിജയിക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
അനൂപ് ജേക്കബ് എം.എല്‍.എ നയിച്ച യു.ഡി.എഫ് വാഹനപ്രചരണ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞാല്‍ പറഞ്ഞത് നടപ്പാക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ വയനാടിന്റെ വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയു.
അമിത്ഷാക്ക് വയനാടിനെ കുറിച്ച് ഒന്നും അറിയില്ല. ലോകത്തിന് തന്നെ മാതൃകയായ വയനാടിനെ കുറിച്ച് പാകിസ്ഥാന് എന്ന് പറഞ്ഞ അമിത് ഷാ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതസൗഹാര്‍ദത്തിന് വേണ്ടി ലീഗ് നല്കിയ സംഭാവനകള്‍ ആര്‍ക്കും തള്ളിക്കളയാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍മന്ത്രി പി.കെ ജയലക്ഷ്മി അധ്യക്ഷയായ ചടങ്ങില്‍ എ.ഐ.സി.സി നിരിക്ഷകന് തങ്കബാലു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, അഡ്വ. എന്‍.കെ വര്‍ഗീസ്, പി.പി ആലി, നിസാര്‍ അഹമ്മദ്, പി.കെ അസ്മത്ത്, സണ്ണി ജോസ് ചാലില്‍, ജേക്കബ് സെബാസ്റ്റ്യാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."