സര്‍ക്കാരിന്റെ ആറുമാസ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല, വീടുകളിലെ ചികിത്സയും പാളും, ആര് ചികിത്സിക്കുമെന്നും രമേശ്
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ നിന്നും പിന്മാറിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു. എല്ലാ ക്വാറന്റൈന് പദ്ധതികളും പാളി. സര്‍ക്കാരിന്റെ ആറ് മാസത്തെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഫലം പരാജയമാണ്. നല്കിയ വാഗ്ദാനം പാലിക്കുന്നില്ല.
കൊവിഡ് പരിശോധനകളുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് പറഞ്ഞ രോഗികളെ ആര് പരിശോധിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് റോളാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഇവരെ ആര് പരിചരിക്കുമെന്നതാണ് പ്രശ്നം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം.
എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിയിലാണ്. ജനങ്ങള്‍ക്ക് നേരിട്ട് 5,000 രൂപ നല്കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. കോവിഡ് രേഖകളിലും സര്‍ക്കാര്‍ കൃത്രിമത്വം കാണിക്കുയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."