എല്ലാ ജില്ലയിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
സംസ്ഥാനത്തു പുതിയ മദ്യനയം രൂപീകരിക്കുമ്പോള്‍ ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ കൂടി പരിഗണിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സമ്പൂര്‍ണ മദ്യനിരോധനം പ്രായോഗികമല്ലെന്നാണ് മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, കെ കരുണാകരന്‍, സി. അച്യുതമേനോന്‍ എന്നിവര്‍ കമ്മിഷന് മൊഴി നല്‍കിയത്.
വ്യാജമദ്യവും മയക്കുമരുന്നും സുലഭമാകുന്ന സാഹചര്യത്തില്‍ ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂയിടിയാകും മദ്യനയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും.
എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പത്ത് ജില്ലകളില്‍ കൂടി ലഹരി വിമുക്ത മാതൃകാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച വിമുക്തിയുടെ ഫണ്ട് വിനിയോഗം ത്വരിതപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."