
കടലില്‍ ലൈറ്റ് ഉപയോഗിച്ചുള്ള നിരോധിത മീന്‍പിടിത്തം വ്യാപകം
വൈപ്പിന്‍: കൊച്ചി മുനമ്പം തീരങ്ങളില്‍ കടലില്‍ ലൈറ്റ് ഉപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമാകുന്നതായി ആക്ഷേപമുയരുന്നു. കുളച്ചല്‍ മേഖലയില്‍ നിന്നുള്ളവരാണ് ഇത്തരം നിരോധിത മീന്‍പിടിത്തം നടത്തുന്നത്.
മൂന്ന് ഫിഷിങ് ബോട്ടുകളും നാലു വള്ളങ്ങളും ഒരു സമയം ഇതിനായി ഉപയോഗിക്കുന്നതായി മത്സ്യരംഗത്തുള്ളവര്‍ പറയുന്നു. ജനറേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയേറിയ പ്രകാശം പരത്തുന്ന ലൈറ്റ് കടലിലേക്ക് ഇറക്കി മീനുകളെ ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. വലയില്‍ മീന്‍ കുടുങ്ങുന്നതോടെ ലൈറ്റ് ഓഫാക്കുകയും വല വലിച്ച് മീന്‍ പിടിക്കുകയും ചെയ്യുന്നു. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള മത്സ്യങ്ങള്‍ മൊത്തം ഈ വലയ്ക്കുള്ളിലാകും. ഇങ്ങനെയുള്ള മീന്‍ പിടിത്തം ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണ്.
ഇത്തരത്തിലുള്ള മീന്‍ പിടിത്തം കടലിലുള്ള ചെറു മത്സ്യങ്ങളുംവലയില്‍ പെട്ടുപോകുന്നതോടെ മത്സ്യക്ഷാമത്തിനും കാരണമാക്കുന്നു. കരയില്‍ നിന്നും 25 ഫാതം വരുന്നയിടങ്ങളിലാണ് ഇത്തരമ മീന്‍പിടിത്തം നടക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ആദ്യം മംഗലാപുരം ഭാഗത്തായിരുന്നു ഇത്തരം മീന്‍ പിടിത്തം ആരംഭിച്ചതെങ്കിലും സാവധാനം കേരള തീരത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ഇവര്‍ ഉപയോഗിക്കുന്ന ലൈറ്റുകളും വലയും തീരം കാണുകയില്ല. പിടിക്കുന്ന മത്സ്യവുമായി തീരത്തേക്ക് വരുന്ന ബോട്ടുകള്‍ ഈ ഉപകരണങ്ങള്‍ കടലിലുള്ള മറ്റു ബോട്ടുകളില്‍ സൂക്ഷിക്കുകയാണ് പതിവ്. കരക്കെത്തിയാല്‍ മാത്രമേ അധികൃതര്‍ക്ക് ഇവ പിടികൂടാനാവൂ.
ഇത്തരം മത്സ്യബന്ധനം കടലില്‍ മീന്‍ ക്ഷാമമുണ്ടാക്കിയിരിക്കുകയാണെന്ന് മത്സ്യരംഗത്തുള്ളവര്‍ പറഞ്ഞു. ഏകദേശം മൂന്നു മാസമായി വള്ളങ്ങള്‍ക്ക് പണിയില്ല. ബോട്ടുകളും ആ അവസ്ഥയില്‍ തന്നെയാണ്. ലോണെടുത്ത് ബോട്ടുണ്ടാക്കുന്നവരും പണിയെടുക്കുന്ന തൊഴിലാളികളും കടം തീര്‍ക്കാനാവാതെ നട്ടം തിരിയുകയാണ്.ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ നിന്ന് മാറി ബോട്ടുകള്‍ തീരക്കടിലിലേക്ക് വന്ന് നടത്തുന്ന മല്‍സ്യബന്ധനം പരമ്പരാഗത വള്ളങ്ങളില്‍ മല്‍സ്യബന്ധനം നടത്തുന്നവരുടെ ഉപജീവനം മുടക്കുന്നരീതിയിലേക്ക് എത്തുന്നത് തടയുകയും അശാസ്ത്രീയ മല്‍സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 17 minutes ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 34 minutes ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• an hour ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 2 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 2 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 2 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 2 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 2 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 2 hours ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 3 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 3 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 3 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 3 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 4 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 5 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 6 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 6 hours ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 6 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 4 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 4 hours ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 4 hours ago