ഖുര്‍ആന്‍ ഹിഫ്ദ് ക്വിസ്സ് മത്സരം മെയ് അഞ്ചിന്
റിയാദ്: 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി'യെന്ന ഖുര്‍ആന്‍ കാമ്പയിന്റെ ഭാഗമായി റിയാദ് എസ് കെ ഐ സി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഹിഫ്ദ് ക്വിസ്സ് മത്സരം മെയ് അഞ്ചിന് ഉച്ചക്ക് രണ്ട് മണിക്ക് ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എസ്.കെ.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികള്‍ അറിയിച്ചു. കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഫത്തഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍ ജുസ്അ് 28,29 നെ അടിസ്ഥാനമാക്കിയായിരക്കും ക്വിസ്സ് പ്രോഗ്രാം. മത്സരത്തില്‍ വിദ്യാര്‍ത്ഥികളെല്ലാത്തവര്‍ക്കും പങ്കെടുക്കാം.
വിദ്യാര്‍ത്ഥികളുടെ മത്സരം സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍,ജനറല്‍ തുട ങ്ങിയ ക്രമത്തിലാണ് നടക്കുക. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മെയ് ഒന്നിനു മുമ്പ് 0551287330 എന്ന വാട്ട്‌സപ്പ് നമ്പറില്‍ ബന്ധപ്പെടണമെന്നും വിദ്യാര്‍ത്ഥികളെല്ലാത്തവര്‍ക്ക് തല്‍സമയ രജിസ്‌ട്രേഷന്‍ ചെയ്യാമെന്നും എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിററി ഭാരവാഹികളായ ഷാഫി ദാരിമി പാങ്ങ്, ഹബീബുളള പട്ടാമ്പി, റസാഖ് വളകൈ, അബദു റഹ്മാന്‍ ഫറോഖ് തുടങ്ങിയവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എം ടി പി മുനീര്‍ അസ് അദി 0551287330, ഹബീബുളള 0501811033 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."