എം.എല്‍.എ പൂട്ടിച്ച മദ്യവില്‍പനശാല തുറക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ശ്രമം; നാട്ടുകാര്‍ പഞ്ചായത്തോഫീസ് വളഞ്ഞു
കൊല്ലം: കരുനാഗപ്പള്ളിയില്‍ എം.എല്‍.എ ഇടപ്പെട്ട് പൂട്ടിച്ച ബീവറേജസ് ഔട്ട്‌ലെറ്റ് പഞ്ചായത്ത് കമ്മിറ്റി കൂടി വീണ്ടും തുറക്കാന്‍ ശ്രമം. ഇതറിഞ്ഞ നാട്ടുകാരും സമരസമിതിയും തൊടിയൂര്‍ ഗ്രാമ പഞ്ചായത്തോഫീസ് വളഞ്ഞു.
നൂറുകണക്കിന് സ്ത്രീകളും കുട്ടികളും പുരുഷന്മാരും പ്രതിഷേധ പ്രകടനമായിട്ടാണ് പഞ്ചായത്ത് വളഞ്ഞത്. 'ഞങ്ങളുടെ ശവത്തില്‍ ചവിട്ടിവേണം മദ്യവില്‍പ്പനശാല തുറപ്പിക്കാന്‍' എന്നു ആക്രാശിച്ചാണ് പല സ്ത്രീകളും രംഗത്തിറങ്ങിയത്. സമരസമതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്ത് കമ്മിറ്റിക്കും പരാതി നല്‍കിയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
ആക്ഷണ്‍ കൗണ്‍സില്‍ നേതാക്കളായ ജലാലുദ്ദീന്‍ കുഞ്ഞ്, സുഗുണന്‍, സൂരജ്, മോഹന്‍കുമാരന്‍ നായര്‍, അംബിക, അശ്വതി, മജീദ് കാദിയാര്‍, മണക്കാട് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനധികൃതമായി വെയര്‍ ഹൗസ് ഗോഡൗണില്‍ സ്ഥാപിച്ച മദ്യവില്‍പ്പനശാല 22ന് എം.എല്‍.എ ആര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ പൂട്ടിച്ചിരുന്നു. ലാലാജി ജംഗ്ഷനിലെ മദ്യവില്‍പനശാലയാണ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. ശകതമായ സമരത്തിന് മുന്നില്‍ അധികൃതര്‍ മുട്ടുമടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."