HOME
DETAILS

തോട്ടം തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥ: പരിഷ്‌കരണം വൈകുന്നു

  
backup
July 15 2018 | 22:07 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5

 

കല്‍പ്പറ്റ: അസംഘടിത-സ്വകാര്യ മേഖലയിലെ തൊഴിലാളി ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്ന ഭരണകൂടങ്ങള്‍ തോട്ടം തൊഴിലാളികളെ അവഗണിക്കുന്നു.
തോട്ടം തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥയുടെ കാലാവധി അവസാനിച്ചിട്ട് ആറുമാസമായിട്ടും പുതുക്കി നിശ്ചയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇക്കഴിഞ്ഞ 12ന് ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗങ്ങളുടേയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും ചര്‍ച്ച നടന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. നിലവില്‍ തോട്ടം തൊഴിലാളികള്‍ക്ക് 327 രൂപയാണ് കൂലി. ഇത് അറുനൂറ് രൂപയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ അഞ്ചു രൂപയുടെ വര്‍ധനവ് മാത്രമേ അംഗീകരിക്കാനാകൂ എന്നാണ് മാനേജ്‌മെന്റുകളുടെ നിലപാട്.
ജീവിത ചെലവുകളില്‍ കാര്യമായ മാറ്റമുണ്ടായിട്ടും തോട്ടം തൊഴിലാളികളുടെ വേതനം കാലാനുസൃതമായി വര്‍ധിപ്പിക്കാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. എന്നാല്‍ മാനേജ്‌മെന്റുകളില്‍ സമ്മര്‍ദം ചെലുത്തി വര്‍ധനവ് നടപ്പാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകളും നടപടി സ്വീകരിക്കാത്തത് തൊഴിലാളികളുടെ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. 2015ല്‍ ട്രേഡ് യൂനിയനുകളെ മാറ്റി നിര്‍ത്തി ഇടുക്കി-മൂന്നാറില്‍ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ സമരവുമായി രംഗത്തെത്തിയിരുന്നു. കൂലി പരിഷ്‌കരണവും 20 ശതമാനം ബോണസും ആവശ്യപ്പെട്ടായിരുന്നു സമരം. മൂന്നാറില്‍ സമരം ആരംഭിച്ചതോടെ ജില്ലയിലും സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഇതേ ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങിയിരുന്നു. സമരം ശക്തമാകുകയും ദിവസങ്ങള്‍ നീളുകയും ചെയ്തതോടെ മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെടുകയും മാനേജ്‌മെന്റുകളുമായി ചര്‍ച്ച ചെയ്ത് കൂലി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നാറില്‍ തൊഴിലാളികള്‍ക്ക് 8.33 ശതമാനം ബോണസും 11.67 ശതമാനം എക്‌സ്ഗ്രാഷിയോ ഉള്‍പെടെ 20 ശതമാനം നല്‍കിയെങ്കിലും ജില്ലയിലുള്‍പെടെ മാനേജ്‌മെന്റുകള്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ച 8.33 ശതമാനം മാത്രമാണ് നല്‍കിയത്. എന്നാല്‍ വിവേചനമുണ്ടായിട്ടും ഇതിനെതിരേ ശബ്ദമുയര്‍ത്താന്‍ ട്രേഡ് യൂനിയനുകള്‍ ഉള്‍പെടെ തയാറായിരുന്നില്ല.
ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും പുതുക്കി നിശ്ചയിക്കാന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഒരുഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. വിവിധ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.ടി.യു.സി ഈമാസം 25ന് ജില്ലയിലെ എസ്‌റ്റേറ്റ് ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നല്ലാതെ പ്രത്യക്ഷ സമരത്തിന് ഇതുവരെ ആരും തയാറായിട്ടില്ല.
അയ്യായിരത്തിലധികം വരുന്ന ജില്ലയിലെ തോട്ടം തൊഴിലാളികള്‍ സര്‍ക്കാര്‍, മാനേജ്‌മെന്റുകളുടെ അവഗണനയില്‍ ദുരിത ജീവിതം തുടരുകയാണ്. ചെയ്ത ജോലിക്ക് വേതനം കൃത്യമായി ലഭിക്കണമെങ്കില്‍ പോലും സമരത്തിനിറങ്ങേണ്ട സ്ഥിതിയാണുള്ളത്. ഇക്കഴിഞ്ഞ ദിവസമാണ് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ സമരം അവസാനിച്ചത്. സേവന-വേതന വ്യവസ്ഥ പുതുക്കി നിശ്ചയിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്. പരിഷ്‌കരണം വര്‍ധിച്ച ജീവിത ചെലവുകള്‍ക്ക് ആനുപാതികമായുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago