ദോഹയില്‍നിന്നു കോഴിക്കോട്ടേക്കും ചെന്നൈയിലേക്കും ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂലൈ 20 മുതല്‍
ദോഹ: ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കും ചെന്നൈയിലേക്കും ഇന്ത്യയുടെ പ്രമുഖ ബജറ്റ് വിമാനകമ്പനിയായ ഇന്‍ഡിഗോ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. ജൂലൈ 20ന് ആരംഭിക്കുന്ന വിമാന സര്‍വീസിന് ഇന്‍ഡിഗോ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്ടേക്കുള്ള വിമാനം പുലര്‍ച്ചെ 3.45ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10.30ന് എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 11.35ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ശേഷം 1.30ന് ദോഹയിലെത്തും. അതേസമയം, ചെന്നൈയിലേക്ക് ഉച്ചയ്ക്ക് ശേഷം 2.30ന് പുറപ്പെടുന്ന വിമാനം രാത്രി 9.30നാണ് എത്തുക. തിരിച്ചിങ്ങോട്ട് അര്‍ധരാത്രി 12.30ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45ന് എത്തും.
ഇന്നലെ ഇന്‍ഡിഗോ വെബ്‌സൈറ്റിലുള്ള വിവരപ്രകാരം ജൂലൈ 20ന് 609 റിയാലാണ് കോഴിക്കോട്ടേക്കുള്ള വണ്‍വേ ടിക്കറ്റ് നിരക്ക്. ചെന്നൈയിലേക്ക് ഇതേ ദിവസം 499 റിയാലാണ് നല്‍കേണ്ടത്. അതേ സമയം, ജൂലൈ 20ന് ജെറ്റ് എയര്‍വെയ്‌സ് 1,089 റിയാല്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1,303 റിയാല്‍, ഖത്തര്‍ എയര്‍വെയ്‌സ് 1,475 റിയാല്‍ എന്നിങ്ങനെയാണ് വെബ്‌സൈറ്റില്‍ കാണുന്ന നിരക്ക്.
ഇന്‍ഡിഗോ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഖത്തര്‍ എയര്‍വെയ്‌സ്, എയര്‍ ഇന്ത്യഎക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ് ഉള്‍പ്പെടെ നാല് വിമാന സര്‍വീസുകളാവും. കമ്പനികള്‍ തമ്മിലുള്ള മല്‍സരം വിമാന നിരക്കില്‍ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് മലബാറിലെ യാത്രക്കാര്‍.
ദോഹയില്‍ നിന്ന് ഡല്‍ഹിയിലേക്കും മുംബൈയിലേക്കും മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ നേരത്തേ അറിയിച്ചിരുന്നു.
ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റ് 6ഇ 1701 വിമാനം ഡല്‍ഹിയില്‍ നിന്ന് പുലര്‍ച്ചെ 1.50ന് പുറപ്പെട്ട് ദോഹയില്‍ പുലര്‍ച്ചെ 3.30ന് എത്തും. ഫ്‌ളൈറ്റ് 6ഇ 1702 വിമാനം ദോഹയില്‍ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് രാത്രി 8ന് ഡല്‍ഹിയില്‍ ഇറങ്ങും. അതേ സമയം, ഫ്‌ളൈറ്റ് 6ഇ 1708 വിമാനം രാവിലെ 11.20നാണ് മുംബൈയില്‍ നിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് 12.30ന് ദോഹയിലെത്തും. ഫ്‌ളൈറ്റ് 6ഇ 1709 വിമാനം രാവിലെ 4.30ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് 10.20ന് മുംബൈയില്‍ ഇറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."