HOME
DETAILS

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

  
November 08 2024 | 03:11 AM

Vehicle Transfer Dont forget to change ownership

തിരുവനന്തപുരം: വാഹനം കൈമാറുമ്പോൾ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. നമ്മുടെ പക്കലുള്ള വാഹനം മറ്റൊരാൾക്ക് കൊടുക്കുമ്പോൾ,  ഒരു പേപ്പറിലോ മറ്റെന്തെങ്കിലും ഫോർമാറ്റിലോ ഒപ്പിട്ടു വാങ്ങിയതിന്റെ പേരിൽ എല്ലാം ശരിയായെന്ന് കരുതരുതെന്നും വകുപ്പ് ഓർമിപ്പിക്കുന്നു.  അടുത്ത ബന്ധുക്കൾക്കും കൂട്ടുകാർക്കോ വാഹനം കൈമാറിയാലും ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ നേരിടാം. 

പലരും ഉടമസ്ഥവകാശം മാറുന്നതിന് വേണ്ടത്ര പ്രാധാന്യം കൽപിക്കുന്നില്ല.   വാഹനം മറ്റൊരാൾക്ക് വിൽക്കുമ്പോൾ 14 ദിവസത്തിനുള്ളിൽ ആർ.സി ബുക്കിലെ ഉടമസ്ഥവകാശം മാറ്റുന്നതിന്  അപേക്ഷ തയാറാക്കി ആർ.ടി ഓഫിസിൽ സമർപ്പിക്കേണ്ടതാണ്.

വാഹനം വാങ്ങുന്ന വ്യക്തിക്ക് ഫോണിൽ ഒ.ടി.പി വന്ന് കൈമാറ്റ നടപടികൾ പൂർത്തിയായാൽ വാഹനത്തിന്റെ ഉത്തരവാദിത്വം അന്നു മുതൽ വാങ്ങിയ  വ്യക്തിക്കാണ്. വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള കുടിശ്ശിക ഉണ്ടോ എന്നും വാങ്ങുന്നയാൾ ഉറപ്പുവരുത്തേണ്ടതാണ്. 

വാഹന സംബന്ധമായ ഏത് കേസിലും ഒന്നാംപ്രതി ആർ.സി ഓണർ ആയതിനാൽ,  വാഹനം കൈമാറുമ്പോൾ എന്ത് മോഹന വാഗ്ദാനം നൽകിയാലും ആരും വീണു പോകരുതെന്നും  മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. 

 

ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ പതിപ്പ് മതി

തിരുവനന്തപുരം: സംസ്ഥാനത്ത് യാത്ര ചെയ്യുമ്പോള്‍ പൊലിസ്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയില്‍ ലൈസന്‍സിന്റെ മൊബൈല്‍ ഫോണിലുള്ള ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും.  ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.  എന്‍.ഐ.സി സാരഥി പോർട്ടൽ വഴി  എവിടെനിന്നു വേണമെങ്കിലും ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ പ്രിന്റ് എടുക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ച ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് കോപ്പിയായാലും മതിയാകും.

 ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് ഘടനയും ഉത്തരവിലുണ്ട്. പുതിയ ലേണേഴ്‌സ് ലൈസന്‍സിന് 150 രൂപയാണ് ഫീസ്. പുതിയ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് 200 രൂപയും ഡ്രൈവിങ് ടെസ്റ്റിന് 300 രൂപയും ലേണേഴ്‌സ് പരീക്ഷാ ഫീസ് 50 രൂപയുമാണ്. നിലവില്‍ പി.വി.സി കാര്‍ഡിലാണ് ഡ്രൈവിങ് ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്. ഇത് മാറ്റി കാലാനുസൃതമായി മാറ്റി ഡിജിറ്റല്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത കമ്മിഷണര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  2 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  2 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  2 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  2 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  2 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  2 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  2 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  2 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  3 days ago