വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് ഉപയോഗിച്ച് തട്ടിപ്പ്; കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് സബ് ട്രഷറി ഉദ്യോഗസ്ഥന്‍ തട്ടിയത് രണ്ട് കോടി
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ രണ്ട് കോടി തട്ടി. ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായത്. സംഭവത്തില്‍ ട്രഷറി ജീവനക്കാരനെതിരെ അന്വേഷണം ആരംഭിച്ചു.
മെയ് 31-ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജീവനക്കാരന്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിരമിക്കലിന് മാസങ്ങള്‍ക്ക് മുന്‍പ് ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി. ഇദ്ദേഹത്തിന്റെ പാസ് വേഡ് കൈക്കലാക്കി സഹപ്രവര്‍ത്തകന്‍ വെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
അക്കൗണ്ടന്റ് ജനറലിന് അയച്ചുകൊടുക്കാനായി കണക്ക് പരിശോധിച്ചപ്പോഴാണ് പണത്തില്‍ കുറവ് കണ്ടെത്തിയത്. ജൂലൈ 27-നാണ് സബ് ട്രഷറിയിലെ ജീവനക്കാരന്‍ പണം തട്ടിയതെന്നാണ് വിവരം.
സംഭവത്തില്‍ സബ് ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരേ ഉടന്‍ വകുപ്പ് തല നടപടിയും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."