പൊലിസുകാരുടെ അനാസ്ഥ: വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതി രക്ഷപ്പെട്ടു
നെയ്യാറ്റിന്‍കര: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര കോടതിയിലേയ്ക്ക് വിചാരണയ്ക്ക് കൊണ്ടു വന്ന പ്രതി സിനിമാ സ്റ്റൈലില്‍ രക്ഷപ്പെട്ടു.
ഇരുന്നൂറിലധികം കുപ്രസിദ്ധ കേസുകളിലെ പ്രതിയായ എറണാകുളം ബിജു എന്നറിയപ്പെടുന്ന നദീര്ഖാന് (42) ആണ് രക്ഷപ്പെട്ടത്.
രണ്ട് പൊലിസുകാരുടെ അകമ്പടിയോടുകൂടി കെ.എസ്.ആര്.ടി.സി ബസില്‍ കൊണ്ടു വന്ന ബിജുവിനെ പൊലിസുകാര്‍ ആലുംമൂട് ജങ്ഷനില്‍ ഇറക്കി നടത്തി കൊണ്ടുപോകുമ്പോഴാണ് നാടകീയ രംഗം അരങ്ങേറിയത്.
വളരെ ശ്രദ്ധയോടെ സാഹചര്യം വീക്ഷിച്ചു നീങ്ങിയ ബിജു കെ.എസ്.ആര്.ടി.സി ബസിനു പുറകില്‍ പിന്തുടര്ന്ന് വന്നതെന്ന് സംശയിക്കുന്ന പള്‍സര്‍ ബൈക്കില്‍ പൊലിസിനെ വെട്ടിച്ച് ചാടി കയറി രക്ഷപ്പെടുകയായിരുന്നു.
ഇരുനൂറിലധികം കുപ്രസിദ്ധ കേസുകളിലെ പ്രതിയായ ബിജു രക്ഷ പ്പെടാനുളള ശ്രമം ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇത് അവഗണിച്ചാണ് രണ്ട് പൊലിസുകാരുടെ നേതൃത്വത്തില്‍ യാതൊരുവിധ മുന്‍കരുതലുകളുമില്ലാതെ കെ.എസ്.ആര്.ടി.സി ബസില്‍ പ്രതിയെ കൊണ്ടു വന്നത്. ഇതിനു മുന്‍പും നെയ്യാറ്റിന്‍കരയില്‍ സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുളളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."