മുത്തലാഖ് വിവാദം ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള തന്ത്രമെ
ന്ന്
കൊല്ലം: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗമാണ് തുടര്‍ച്ചയായുള്ള മുത്തലാഖ് വിവാദമെന്ന് സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഗൈഡന്‍സ് ആന്റ് സര്‍വ്വീസ് സംസ്ഥാന കമ്മിറ്റി വിമര്‍ശിച്ചു.
മുസ്ലിം സമൂഹത്തില്‍ ചെറിയ ശതമാനം മാത്രമാണ് മുത്തലാഖ് നടക്കുന്നത്. ഇതിനെ പര്‍വതീകരിച്ച് മുസ്ലിം സ്ത്രീകളുടെ മൊത്തം പുരോഗതിയുടെ തടസകാരണമായി വ്യാഖ്യാനിക്കുകയാണ്. ഏകസിവില്‍കോഡ് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയുടെ ബഹുസ്വരതയേയും ജനാതിപത്യ മതേതരത്വേയും അത് തകര്‍ക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊല്ലത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് എം .ഷാനവാസ് കണ്ടനാട് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ .നൗഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആദിനാട് നാസര്‍, റിട്ട. ജോ. ലേബര്‍ കമ്മിഷണര്‍ ഒറ്റത്തെങ്ങില്‍ ലത്തീഫ്, വൈ.എ സലീം, ആദിനാട് നാസര്‍, കെ .സെയ്ഫുദ്ദീന്‍, ചേന്നല്ലൂര്‍ ടി മെഹര്‍ഖാന്‍,മുഹമ്മദ് ഹിദായത്തുള്ള, ഡോ. അബ്ദുല്‍ സമദ്, ഹസന് മൗലവി, ഡോ. ജസീര്‍, പോരുവഴി ഹുസൈന് മൗലവി അല്‍ കാശിഫി, ഹസന് മൗലവി, ശൂരനാട് നസീര്‍, ഷാജി കരിമുട്ടം, ഇ റഹിംകുഞ്ഞ്, പി നിസാമുദ്ദീന്‍ പ്രസംഗിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."