HOME
DETAILS

കേരളത്തിന്റെ ഭൂമി സംരക്ഷിക്കാന്‍ കര്‍ശന നടപടിക്ക് മന്ത്രി മണിയുടെ നിര്‍ദേശം

  
backup
April 28 2017 | 19:04 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7


നെടുങ്കണ്ടം: അതിര്‍ത്തിയില്‍ കേരളത്തിന്റെ ഭൂമി സംരക്ഷിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എം എം മണിയുടെ നിര്‍ദേശം. കമ്പംമെട്ട് ചെക്‌പോസ്റ്റില്‍ അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തി.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടിലെ തര്‍ക്കഭൂമിയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നു മന്ത്രിയെത്തിയത്. നാട്ടുകാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച മന്ത്രി അതിര്‍ത്തിയില്‍ കേരളത്തിന്റെ ഭൂമി സംരക്ഷിക്കണമെന്ന് ബന്ധപ്പെട്ട് അധികൃതര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. മേഖലയില്‍ കൂടുതല്‍ പൊലിസിനെ വിന്യാസിക്കാനും മന്ത്രി നിര്‍ദേശിച്ചു.
സര്‍വേയുടെ പേരില്‍ കേരളത്തിന്റെ ഭൂമിയിലേക്ക് കടന്നു കയറി കൃഷി നശിപ്പിച്ച തമിഴ്‌നാട് റവന്യൂ വിഭാഗത്തിനെതിരെ കര്‍ഷകര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കമണമെന്നും, നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോന് നിര്‍ദേശം നല്‍കി. കേരളത്തിന്റെ ഭൂമിയും, അതിര്‍ത്തിയിലെ കര്‍ഷകരെയും സംരക്ഷിക്കേണ്ട ബാധ്യത പൊലിസിനാണ്. അതുകൊണ്ട്  ഭൂമിയില്‍ കടന്നു കയറുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
അല്ലാത്തപക്ഷം ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍, നെടുങ്കണ്ടം സി ഐ  റെജി.എം കുന്നിപ്പറമ്പന്‍, എസ്.ഐ മാരായ ഷനല്‍കുമാര്‍, പി.ടി ബിജോയി എന്നിവരടങ്ങിയ വന്‍ പൊലിസ് സംഘവും, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യൂ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  9 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  17 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  30 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago