HOME
DETAILS
MAL
ബുണ്ടസ് ലിഗയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
backup
April 14, 2019 | 10:44 PM
മ്യൂണിക്ക്: ബുണ്ടസ് ലിഗയില്‍ കിരീടത്തിനായുള്ള പോര് മുറുകുന്നു. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെയാണ് ഡോര്‍ട്മുണ്ട് വീണ്ടും പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബയേണ്‍ മ്യൂണിക്കിനെയാണ് ബൊറൂസിയ പിറകിലാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മെയിന്‍സിനെ 2-1ന് പരാജയപ്പെടുത്തിയാണ് ഡോര്‍ഡ്മുണ്ട് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെയാണ് രണ്ട@ാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ഇരട്ട ഗോള്‍ നേടിയ ഇംഗ്ല@ണ്ട് ഫോര്‍വേഡ് ജാഡോന്‍ സാഞ്ചോയാണ് ഡോര്‍ട്മുണ്ടിന്റെ വിജയശില്‍പി.
29 മല്‍സരങ്ങളില്‍ നിന്ന് 66 പോയിന്റുമായാണ് ഡോട്മു@ണ്ട് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ഒരു മല്‍സരം കുറച്ചു കളിച്ച ബയേണ്‍ 64 പോയിന്റുമായി ഡോട്മുണ്ട@ിന്റെ തൊട്ടുപിറകിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."