HOME
DETAILS

ആറന്മുളയിലെ വിവാദ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

  
Web Desk
February 19, 2026 | 9:34 AM

kerala-government-withdraws-aranmula-electronics-manufacturing-cluster-project

തിരുവനന്തപുരം: ആറന്മുളയിലെ വിവാദ ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയില്‍ നിന്ന് പിന്മാറി സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തീരുമാനം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയില്‍ ഐ.ടി പാര്‍ക്കും ഇന്റഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പും നിര്‍മിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. 

പദ്ധതിക്കായി കണ്ടെത്തിയ 139 ഹെക്ടറില്‍ 122.87 ഹെക്ടര്‍ ഭൂമിയും നിലമാണെന്നായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്. 2018 ലെ വെള്ളപ്പൊക്ക സമയത്ത് ഈ സ്ഥലം പൂര്‍ണമായും വെള്ളം കയറിയ നിലയിലായിരുന്നു. അത്തരം ഒരു സഥലം ഇത്തരമൊരു പദ്ധതിക്കു വേണ്ടി നല്‍കിയാല്‍ അത് പല പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്ന് കൃഷി വകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. മന്ത്രിസഭാ യോദഗത്തിലും ഭിന്നാഭിപ്രായമാണ് ഈ പദ്ധതിയെ സംബന്ധിച്ച് ഉയര്‍ന്നുവന്നത്. 

എന്നാല്‍ ഐ.ടി വകുപ്പും വ്യവസായ വകുപ്പും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ വലിയ തോതില്‍ പരാതി വന്നതോടെയാണ് കളക്ടര്‍ സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥം മണ്ണിട്ട് നികത്താന്‍ സാധിക്കില്ല. പിന്നാലെയാണ് സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായത്. 

 

The Kerala government has withdrawn from the controversial electronics manufacturing cluster project proposed in Aranmula, Pathanamthitta district. The decision was taken after examining a report submitted by the District Collector.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിക്ക് മാപ്പെഴുതി നല്‍കി; തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് തിരികെ കോണ്‍ഗ്രസിലേക്ക്

Kerala
  •  10 days ago
No Image

മഴയ്ക്ക് ശമനമായതോടെ യു.എ.ഇയില്‍ ക്ലീനിങ് സര്‍വിസുകളില്‍ വന്‍ തിരക്ക്; കാര്‍ വാഷുകളിലും ബുക്കിങ് നിറഞ്ഞു

uae
  •  10 days ago
No Image

ലോകത്തിലെ നമ്പർ വൺ താരമാണ് അദ്ദേഹം: രജത് പടിതാർ

Cricket
  •  10 days ago
No Image

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍, തൃശൂരില്‍ എന്‍.ഡി.എ റോഡ് ഷോ; രാഹുല്‍ ഗാന്ധി നാളെ എത്തും 

Kerala
  •  10 days ago
No Image

ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസിലുടനീളം 'നോ കിങ്‌സ്' റാലി; അണിനിരന്നത് ലക്ഷങ്ങള്‍

International
  •  10 days ago
No Image

13 വർഷങ്ങൾക്ക് ശേഷം ജയിച്ചു തുടങ്ങാൻ ദൈവത്തിന്റെ പോരാളികൾ; വാംഖഡെയിൽ എതിരാളികൾ കൊൽക്കത്ത

Cricket
  •  10 days ago
No Image

തറക്കല്ലിട്ട് ഒരു മാസം; വയനാട് പുനരധിവാസത്തിനായുള്ള കോണ്‍ഗ്രസിന്റെ ഭവനപദ്ധതി എങ്ങുമെത്തിയില്ല

Kerala
  •  10 days ago
No Image

ലൈംഗിക പീഡനക്കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഒളിവില്‍; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  10 days ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹൂതി  മിസൈല്‍ ആക്രമണം; യു.എസ്, ഇസ്‌റാഈല്‍ സര്‍വ്വകലാശാലകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്റെ താക്കീത്

International
  •  10 days ago
No Image

കുവൈത്തില്‍ ഭക്ഷ്യസുരക്ഷ ഭദ്രം, പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങി കൂട്ടുന്നത് ഒഴിവാക്കണം; ആശങ്ക വേണ്ടെന്നും കര്‍ഷക സംഘടനകളും അധികൃതരും

Kuwait
  •  10 days ago