HOME
DETAILS

ഇന്നും നിലയ്ക്കാതെ ഭൂസമരങ്ങള്‍; മുത്തങ്ങ സമരത്തിന് 23 ആണ്ട് 

  
February 19, 2026 | 10:12 AM

muthanga-land-struggle-23-years-tribal-land-rights-kerala

സുല്‍ത്താന്‍ ബത്തേരി: ഭൂമിയ്ക്ക് വേണ്ടിയുള്ള  ഐതിഹാസിക സമരമായ മുത്തങ്ങ ഭൂസമരം നടന്നിട്ട് ഇന്നേയ്ക്ക് 23 ആണ്ട് തികയുമ്പോഴും ഭൂമിയ്ക്കായുള്ള സമരത്തിന് തുടരേണ്ട ഗതികേടില്‍ ഗോത്രവിഭാഗങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 10,000 ഏക്കര്‍ വനഭൂമി വിതരണം ചെയ്യാനോ, ആദിവാസികള്‍ക്ക് ഭൂമി നല്‍കണമെന്ന 2009 ലെ സുപ്രിംകോടതി വിധി നടപ്പാക്കാനും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടികളുണ്ടായിട്ടില്ല. 

മുത്തങ്ങ ഭൂസമരം നടന്ന് ആറ് വര്‍ഷത്തിന് ശേഷമാണ് സുപ്രിംകോടതി ഗോത്രവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കാന്‍ ഉത്തരവിട്ടത്. 2002 ഡിസംബറിലാണ് ആദിവാസി ഗോത്രമഹാസഭാ നേതാക്കളായ ഗീതാനന്ദനന്റെയും സി.കെ ജാനുവിന്റെയും നേതൃത്വത്തില്‍ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കയറി ഗോത്രവര്‍ഗക്കാര്‍ താമസം ആരംഭിച്ചത്. 2003 ഫെബ്രുവരി 19ന് വനഭൂമിയില്‍ നിന്ന് ഭൂസമര പ്രവര്‍ത്തകരെ കുടിയൊഴിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന സംഘര്‍ഷത്തിലും പൊലിസ് വെടിവെയ്പ്പിലും ഒരു ആദിവാസിയും ഒരു പൊലിസുകാരനും മരണപ്പെട്ടു. 

ഭൂമി ലഭിക്കാത്തതിന്  പുറമെ സമരം നടന്ന്  23 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും കേസിന്റെ നൂലാമാലകളിലാണ് ഗോത്രസമൂഹം. മൂന്ന് കേസുകളിലായി 200 പേരാണ് ഇപ്പോഴും കോടതി കയറി ഇറങ്ങുന്നത്. ഇതില്‍ രോഗം വന്നും വാര്‍ധക്യവും കാരണം 40 പേര്‍ മരണപ്പെട്ടു. ബാക്കിയുള്ളവരുടെ പേരില്‍ ഇപ്പോഴും കേസ് നടക്കുന്നു. 825 കുടംബങ്ങളിലെ 4500പേരാണ് ഭൂസമരത്തില്‍ പങ്കെടുത്തത് . എന്നാല്‍ 290 പേര്‍ക്കാണ് ഭൂമി ലഭിച്ചത്.
 
ഇതില്‍ പകുതിയും വാസയോഗ്യമല്ലാത്ത ഭൂമിയാണ് സമരത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ചത്. ഭൂമിയില്‍ വീട് വച്ച് താമസിക്കാന്‍ കഴിയാത്തതിനാല്‍ പലരും തിരികെ ഉന്നതികളിലേയ്ക്ക് തന്നെ തിരിച്ചുപോയി. ഇതിന് ശേഷവും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഗോത്രവിഭാഗങ്ങള്‍ അര്‍ഹതപെട്ട ഭൂമിയ്ക്കായി വനം, തോട്ടം ഭൂമികളില്‍ കുടില്‍കെട്ടി സമരം തുടരുകയാണ്.

 

 

Twenty-three years after the historic Muthanga land struggle in Wayanad, tribal communities in Kerala continue their fight for land rights. The agitation, led by Adivasi Gothra Maha Sabha leaders C. K. Janu and Geethanandan, began in December 2002 when tribal families occupied land inside the Muthanga Wildlife Sanctuary demanding rightful land allocation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  5 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  5 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  5 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  5 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  5 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  5 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  5 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  5 days ago