പഴയിടം ഇരട്ടക്കൊലക്കേസ്: പ്രതിയെ കോടതിയില്‍ ഹാജരാക്കി
കോട്ടയം: പഴയിടം ഇരട്ടക്കൊല കേസിലെ പ്രതി ചെറുവള്ളി ചൂരപ്പാടി അരുണ്‍ ശശി (33)യെ കോട്ടയം സൂര്യനെല്ലി കോടതിയില്‍ ഹാജരാക്കി. രണ്ടു വര്‍ഷം മുന്‍പ് ഈ കേസില്‍ കോട്ടയം കോടതിയില്‍ വിചാരണ തുടങ്ങിയ ദിവസം പ്രതി മുങ്ങിയിരുന്നു. ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളില്‍ മോഷണം നടത്തി വന്ന പ്രതിയെ നാലു മാസം മുന്‍പ് തമിഴ്നാട് പൊലിസാണ് അറസ്റ്റു ചെയ്തത്. ചെന്നൈയില്‍ അഞ്ചു മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
കോട്ടയം ജില്ലാ കോടതി ചെന്നൈയിലെ കോടതയിലേക്ക് പ്രത്യേക വാറണ്ട് നേരിട്ടു നല്‍കിയാണ് പ്രതിയെ കോട്ടയത്തു കൊണ്ടുവന്നത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. ചെന്നൈയിലെ ഒരു കേസില്‍ പ്രതിക്ക് നാലു മാസം ശിക്ഷ ലഭിച്ചിരുന്നു. മറ്റു കേസുകളില്‍ അവിടെ വിചാരണ നടന്നു വരികയാണ്.
കൊലക്കേസിനു മുന്‍പ് ചെറുവള്ളി പ്രദേശങ്ങളിലെ വിവിധ വീടുകളില്‍ നടത്തിയ മോഷണങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകളില്‍ കാഞ്ഞിരപ്പള്ളി കോടതിയില്‍ വിചാരണ നടന്നു വരികയായിരുന്നു. തുടര്‍ വിചാരണയ്ക്ക് കാഞ്ഞിരപ്പള്ളി കോടതിയിലും ചെന്നൈയില്‍ നിന്ന് പ്രതിയെ കൊണ്ടുവരേണ്ടി വരും. പിതൃസഹോദരി പഴയിടം തീമ്പനാല്‍ വീട്ടില്‍ തങ്കമ്മയെ (68)യും ഭര്‍ത്താവ് ഭാസ്കരന് നായരെ (71)യും വീടിനുള്ളില്‍് 2013 ഓഗസ്റ്റ് 28ന് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."