അഭിമന്യു വധം: എസ്.ഡി.പി.ഐ നേതാക്കളെ പൊലിസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു
കൊച്ചി: കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ വിട്ടയച്ചതായി പൊലിസ്. എസ്.ഡി.പി.ഐ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത ഏഴുപേരെയും വിട്ടയച്ചതായി പൊലിസ് അറിയിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാംകുളം ജില്ലാ പ്രസിഡന്റ് ജി.കെ ശൗക്കത്തലി എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
എറണാംകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം പുറത്തിറങ്ങവെ വന്‍ പൊലിസ് സന്നാഹത്തിലാണ് സെന്‍ട്രല്‍ പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിശദീകരണം നല്‍കാനാണ് എസ്.ഡി.പി.ഐ വാര്‍ത്താസമ്മേളനം നടത്തിയത്.
സംസ്ഥാന പ്രസിഡന്റിനെ പൊലിസ് വാഹത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മറ്റു നേതാക്കള്‍ അറിയിച്ചെങ്കിലും പൊലിസ് കൂട്ടാക്കിയില്ല.
വാര്‍ത്താസമ്മേളനം നടത്തവെ സംസ്ഥാന പ്രസിഡന്റിന്റെ ഡ്രൈവര്‍ മലപ്പുറം സ്വദേശി സക്കീര്‍ ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ വാഴക്കുളം സ്വദേശി റഫീഖ് എന്നിവരെ പ്രസ്ക്ലബ് ഹാളിന് പുറത്തുവെച്ച് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."