അന്തകവിത്തുകള്‍ വ്യാപിക്കുന്നത് മുഴുവന്‍ ജീവിവര്‍ഗങ്ങള്‍ക്കും ഭീഷണി: സമാജവാദി ജനപരിഷത്ത്
കൂത്താട്ടുകുളം: കുത്തകകള്‍ ജനിതകമാറ്റം വരുത്തിയിറക്കിയിരിക്കുന്ന അന്തകവിത്തുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ വിത്തുകള്‍ ഇല്ലാതാക്കുമെന്നും ലോകനാഗരികതയ്ക്കും ഭൂമിയിലെ ജീവിവര്‍ഗത്തിനു മൊത്തത്തിലും ഭീഷണിയാണെന്നും കൂത്താട്ടുകുളത്ത് നടന്ന സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രതിനിധിസമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.
ദേശീയതയായി ഭാവിക്കുന്ന വര്‍ഗീയത യഥാര്‍ത്ഥ ഇന്ത്യന്‍ ദേശീയതയ്ക്കു ഭീഷണിയാണെന്ന് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു് സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ അധ്യക്ഷന്‍ ജോഷി ജേക്കബ് പ്രസ്താവിച്ചു. ജനങ്ങളെയും ജനങ്ങളുടെ ചിന്തയെയും സംസ്‌കാരത്തെയും കോര്‍പ്പറേറ്റു ശക്തികള്‍ അവരുടെ സ്ഥാപിത താല്‍പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതിനെ നേരിടുവാന്‍ ജനകീയശക്തികള്‍ക്കു കഴിയുന്നില്ല. പൊതുജനാഭിപ്രായം വഴി തെറ്റിക്കപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനപ്രസിഡന്റായി അഡ്വ വിനോദ് പയ്യടയെയും (കണ്ണൂര്‍) ജനറല്‍ സെക്രട്ടറിയായി എബി ജോണ്‍ വന്‍നിലത്തെയും (എറണാകുളം) വീണ്ടും തെരഞ്ഞെടുത്ത സമ്മേളനം 21 സംസ്ഥാനസമിതിയംഗങ്ങളെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."