HOME
DETAILS

സപ്ലൈകോ അരിക്കടകള്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ ആരംഭിക്കും; എല്‍ദോ എബ്രഹാം

  
backup
April 28 2017 | 20:04 PM

%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%88%e0%b4%95%e0%b5%8b-%e0%b4%85%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81



മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ അരിക്കടകള്‍ ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മൂവാറ്റുപുഴയക്ക് അനുവദിച്ച അരിക്കടയുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലത്തില്‍ മൂന്ന് അരിക്കടകളാണ് അനുവദിച്ചത്. സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയ്ക്ക് അരി ലഭിക്കുന്നതിനാല്‍ അരിക്കടകള്‍ ഏറെ ഉപകാരപ്രദമാണന്നും ഇത് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ.പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയില്‍ അനുവദിച്ച അരിക്കട ആരക്കുഴ റോഡിലെ സപ്ലൈകോക്ക് സമീപമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ് ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, രാജി ദിലീപ്, പ്രമീള ഗിരീഷ്‌കുമാര്‍, മൂന്‍നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ് തോട്ടം, കൗണ്‍സിലര്‍മാരായ പി.വൈ.നൂറുദ്ദീന്‍, ഷൈലജ അശോകന്‍, കെ.ജെ.സേവ്യര്‍, ഷൈല അബ്ദുള്ള, പി.പി.നിഷ, സിന്ദു ഷൈജു, ഷാലിന ബഷീര്‍, സപ്ലൈകോ മൂവാറ്റുപുഴ ഡിപ്പോ മാനേജര്‍ ചിന്നമ്മ സാമുവല്‍, ജൂനിയര്‍ മാനേജര്‍, വി.ആര്‍.ഷാജി, താലൂക്ക് സപ്ലൈഓഫീസര്‍ പി.വി.ജോര്‍ജ് എന്നിവര്‍ സംമ്പന്ധിച്ചു. വിപണിയില്‍ അരിവില കൃമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അരിക്കടകള്‍ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ അരിക്കട അനുവദിച്ചത്. പുതിയ അരിക്കടകളില്‍ മട്ട അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ ലഭിക്കും. കിലോക്ക് 24രൂപയാണ് വില. ജയ അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ ലഭിക്കും.
കിലോയ്ക്ക് 25രൂപയാണ് വില. പച്ച അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ ലഭിക്കും. കിലോയ്ക്ക് 23രൂപയാണ് വില. ഇതിന് പുറമേ റേഷന്‍ പുഴുക്കലരിയും ഇവിടെ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതാണ്. ഒരു റേഷന്‍ കാര്‍ഡിന് മാസത്തില്‍ 10കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. സബ്‌സിഡിയില്ലാത്ത അരിയും ഉപഭോക്താവിന് അരിക്കടകളില്‍ നിന്നും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago