കെട്ടിട നിര്മാണോദ്ഘാടം നാളെ
അന്തിക്കാട്: അന്തിക്കാട് ഹൈസ്കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടം നാളെ രാവിലെ 9.30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൈടെക്ക് ആക്കി ഉയര്‍ത്തുന്നതിന്റെ മുന്നോടിയായാണ് 30,000 ചതുരശ്ര അടിയില്‍ പുതിയകെട്ടിടം നിര്‍മ്മിക്കുന്നത്. 5 ഘട്ടമായി അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് 4 കോടി രുപയോളം ചിലവ് പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടം ഒക്ടോബറോടെ പൂര്‍ത്തിയാക്കും. ഹയര്‍ സെക്കന്‍ഡറി കൂടി പ്രതീക്ഷിക്കുന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്പന. 67 വര്‍ഷം പിന്നിട്ട സ്കൂളില്‍ 1100 വിദ്യാര്‍ഥികളും 41 ജീവനകാരുമാണ് ഉള്ളത്. ശിലാസ്ഥാപനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.
ഗീതാഗോപി എം.എല്‍.എ അധ്യക്ഷയാകും. സി.എന്‍ ജയദേവന് എം.പി, കെ.രാജന് എം.എല്‍.എ, ബ്ലോക്ക് പ്രസിഡന്റ് പി.സി ശ്രീദേവി, പഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍ കുമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. മാനേജ്മെന്റ് സെക്രട്ടറി വി.ആര് വിനോദ്, പി.ടി.എ പ്രസിഡന്റ് എ.എ ആബീദലി, പുര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ഇ.രമേശന്, കെ.ജി മിനി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."