ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം
ശാസ്താംകോട്ട(കൊല്ലം): ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അട്ടിമറി വിജയം. ഒരു സി.പി.എം അംഗത്തിന്റെ വോട്ടില്‍ കോണ്‍ഗ്രസിലെ എസ്. അംബികാദേവി പിള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം ഏര്യാ കമ്മിറ്റിയംഗവും നിലവിലെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. ശിവന്‍പിള്ളയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്. അംബികാദേവി പിള്ളക്ക് വിപ്പ് ലംഘിച്ച് വോട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കും മുന്നണിക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന കാരണത്താല്‍ ശിവന്‍പിള്ളയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയാണ് ശിവന്‍പിള്ളയെ മോചിപ്പിച്ചത്.
നിലവില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് ആയിരുന്നു. വനിതാ സംവരണമായ ഇവിടെ സി.പി.ഐയിലെ സുമ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് നടന്നത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി.എഫിന് എട്ടും, യു.ഡി.എഫിന് ആറും അംഗങ്ങളാണ് ഉള്ളത്.
എസ്. ശിവന്‍പിള്ള തന്നെയായിരുന്നു എല്‍.ഡി.എഫ് ലെ മറ്റ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നത്.
ശിവന്‍പിള്ളയുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതോടെ രണ്ട് ഭാഗത്തും വോട്ട് നില തുല്യമായി വന്നു.
നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ അംബികാദേവി പിള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചാല്‍ ശിവന്‍പിള്ള രാജി വയ്ക്കുകയും പകരം സി.പി.ഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുമായിരുന്നു.
സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ശിവന്‍പിള്ളയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ഇന്നലെ വൈകിട്ട് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ സാന്നിധ്യത്തില്‍ ഏര്യാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന പാര്‍ട്ടി ഏര്യാകമ്മിറ്റിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."