പെണ്‍കുട്ടികള്‍ക്ക് പ്രതിരോധമുറകള്‍ പകര്‍ന്ന് പുല്‍പ്പള്ളിയിലെ കരാട്ടെ സ്‌കൂള്‍
പുല്‍പ്പള്ളി: പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ നൂതന ടെക്‌നിക്കുകള്‍ പകര്‍ന്ന് നല്‍കി ഒരു കരാട്ടെ സ്‌കൂള്‍. പുല്‍പ്പള്ളി അലന്‍ തിലക് കരാത്തെ സ്‌കൂളാണ് വേറിട്ട പരിശീലനമുറകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. കരാട്ടെ പരിശീലനത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്ന ദേശീയതാരമായിരുന്ന ക്വോഷി പി.വി സുരേഷാണ് കരാട്ടെയില്‍ നൂതനമാര്‍ഗങ്ങളുമായി ശ്രദ്ധ നേടുന്നത്. ഈ സ്‌കൂളിന്റെ കീഴില്‍ ഇതിനോടകം തന്നെ നിരവധി ജില്ലാ സംസ്ഥാന ദേശീയ താരങ്ങള്‍ വളര്‍ന്നുകഴിഞ്ഞു.
പെണ്‍കുട്ടികളാണ് കൂടുതലായും ഇവിടെ അഭ്യസിക്കുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. പുല്‍പ്പള്ളിയിലെ കരാട്ടെ സ്‌കൂളിന് 35 വര്‍ഷത്തെ ചരിത്രം പറയാനുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ദേശീയ കരാത്തെ അസോസിയേഷന്‍ ചെയര്‍മാനായിരുന്ന ഷോഷിഹാന്‍ മോസസ് തിലകിന്റെ കീഴില്‍ ചാലക്കുടി സ്വദേശി സെന്‍സി വര്‍ഗീസാണ് അലന്‍തിലക് കരാത്തെ സ്‌കൂളിന് തുടക്കമിടുന്നത്.
പിന്നീട് ക്വോഷി പി.വി സുരേഷ് സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തതോടെ കരാട്ടെ അഭ്യാസനത്തിന് ഒരു പുതിയ മുഖം കൈവരികയായിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ഒരു കായികയിനമായി കരാട്ടെ മാറിയപ്പോള്‍ ഈ സ്‌കൂളില്‍ നിന്ന് പഠിച്ചു പുറത്തിയത് 2500ലധികം പേരായിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരമായതോടെ ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് വരെ വാങ്ങിക്കാന്‍ സാധിച്ചുവെന്നതും പ്രധാന നേട്ടങ്ങളിലൊന്നാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി കുറഞ്ഞ ഫീസ് നിരക്കിലും ഫീസില്ലാതെയും ഇവിടെ അഭ്യസിപ്പിക്കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ജില്ലാ കരാട്ടെ അസോസിയേഷന്‍ ചാംപ്യന്‍ഷിപ്പ് പട്ടം നിലനിര്‍ത്തിക്കൊണ്ടുപോരുകയെ ശ്രമകരമായ ദൗത്യവും അലന്‍തിലകിലെ കുട്ടികള്‍ ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."