ആശ്വാസമില്ല, ആശങ്ക തന്നെ: ഇന്ന് 962 പേര്‍ക്ക് കൊവിഡ്, 801 പേര്‍ക്ക് സമ്പര്‍ക്കം
തിരുവനന്തപുരം: ആയിരം കടന്നിരുന്ന കൊവിഡ് രോഗികളുടെ എണ്ണം ഇന്നു വീണ്ടും താഴേക്കു വന്നു. മൂന്നു ദിവസം തുടര്‍ച്ചയായി ആയിരത്തിനുമുകളിലായിരുന്ന രോഗികളുടെ എണ്ണം ഇന്ന് 962 ആയി. എങ്കിലും ഒട്ടും ആശ്വസിക്കാനോ സമാധാനിക്കാനോഉള്ള സ്ഥിതിയല്ല കേരളത്തിലെന്ന സൂചനയാണ് നല്‍കുവാനുള്ളത്.
അതുകൊണ്ടുതന്നെ നിയമം കര്‍ക്കശമാക്കുവാനും കൊവിഡ് പ്രതിരോധത്തിന്റെ പൂര്‍ണചുമതല പൊലിസിനു നല്‍കുവാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ കര്‍ശന നടപടിയെടുക്കും. ജില്ലാ പൊലിസ് മേധാവിമാര്‍ക്ക് കൊവിഡ് പ്രതിരോധത്തിന്റെ ചുമതല നല്‍കിയിട്ടുണ്ട്. എസ്.ഐ മാരുടെ നേതൃത്വത്തില്‍ ഒരു ടീം തന്നെ പ്രവര്‍ത്തിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വീട്ടില്‍ എത്തിക്കും. നിയന്ത്രിത മേഖലയില്‍ നിയന്ത്രണം കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സമ്പര്‍ക്കം തന്നെയാണ് ഇന്നും കൂടുതലുള്ളത്. 801 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്ക രോഗമുണ്ടായത്. അതേ സമയം ഇന്ന് 815 പേര്‍ക്ക് രോഗമുക്തിയുണ്ടായി. ഇന്ന് രണ്ടു മരണം കൊവിഡ് മൂലമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 68 കാരനും ആലപ്പുഴ നൂറനാടുള്ള മറ്റൊരാളും മരിച്ചു. ഇന്ന് ഉറവിടമറിയാത്ത 40 രോഗികളുണ്ട്.
വിദേശത്തുനിന്നുവന്ന 55 പേര്‍ക്കും മറ്റു സംസ്ഥാനത്തുനിന്നുവന്ന 85 പേര്‍ക്കും രോഗം ബാധിച്ചു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്നും കൂടുതല്‍ രോഗികളുള്ളത്. 205 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ 106 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൃശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്കുകള്‍.
നെഗറ്റീവ് ആയവരുടെ കണക്കുകള്‍: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണഊര്‍ 25, കാസര്‍കോട് 50.
24 മണിക്കൂറിനിടെ 19343 സാമ്പിളുകള്‍ പരിശോധിച്ചു. 145234 പേര്‍ നിരീക്ഷണത്തിലുണ്ട്. 10779 പേര്‍ ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11484 പേര്‍ ചികിത്സയില്‍ ഉണ്ട്. ആകെ 4.29 ലക്ഷം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
3926 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 127233 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1254 എണ്ണം നെഗറ്റീവായി.സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 506. സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നു. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയിന്‍മെന്റ് സോണില്‍ നിയന്ത്രണം ഫലപ്രദമാക്കാന്‍ പൊലീസ് നടപടി കര്‍ശനമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."