പഴയങ്ങാടി ആണ്ടുനേര്‍ച്ചക്ക് ഇന്ന് തുടക്കം
അമ്പലപ്പുഴ: സയ്യിദ് അഹമ്മദ് രിഖാബ് കറുത്തതങ്ങളുടെ ആണ്ടുനേര്‍ച്ചയും പഴയങ്ങാടി ശുഹദാക്കളുടെ അനുസ്മരണത്തിനും ഇന്ന് തുടക്കം.
ഉദ്ഘാടനസമ്മേളനം ഇന്ന് വൈകിട്ട് 6.30ന് പഴയങ്ങാടി പള്ളിയങ്കണത്തില്‍ നടക്കും. മഹല്‍ പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് അധ്യക്ഷതവഹിക്കും. സെക്രട്ടറി സുലൈമാന്‍കുഞ്ഞ് സ്വാഗതം പറയും. ചീഫ് ഇമാം മുഹമ്മദ് ഹാരിസ് ബാഖവി ഉദ്ഘാടനം നിര്‍വഹിക്കും.
അഡ്വ. എ. നിസാമുദ്ദീന്‍, കമാല്‍ എം. മാക്കിയില്‍, ജമാല്‍ പള്ളാത്തുരുത്തി, മുഹമ്മദ് ശാഫി അസ്‌ലമി, നിസാമുദ്ദീന്‍ നിസാമി, അസീസ് മുസ്‌ലിയാര്‍, അബ്ദുല്‍റഹ്മാന്‍ പല്ലന, മനാഫ് തുടങ്ങിയവര്‍ സംസാരിക്കും. നിസാമുദ്ദീന്‍ മന്നാനി കുണ്ടറ മുഖ്യപ്രഭാഷണം നടത്തും. നാളെ രാത്രി 8.30ന് നവാസ് മന്നാനി പനവൂര്‍ മുഖ്യപ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി 8.30ന് നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണംനടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 11ന് കൂട്ടസിയാറത്ത് നടത്തും. മുഹ്‌സിന്‍ കോയാ തങ്ങള്‍ അല്‍ ഹൈദറൂസി കൊല്ലം നേതൃത്വം നല്‍കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുശേഷം ആത്മീയ ഉദ്‌ബോധനവും ദുആ സമ്മേളനവും നടക്കും. സയ്യിദ് നജുമുദ്ദീന്‍, പൂക്കോയ തങ്ങള്‍ യമാനി അല്‍ ഖാദിരി ഹൈദറൂസി കര്‍ണാടക നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."