HOME
DETAILS

ഹാജിമാരെ സഊദി യാത്രയാക്കിയത് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി

  
backup
August 03 2020 | 13:08 PM

hajies-left-from-makka-with-valuable-gift

     റിയാദ്: വിവിധ പ്രത്യേകതകൾ നിറഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും കുറഞ്ഞ ഹാജിമാരുമായി നടന്ന ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത ഹാജിമാരെ യാത്രയാക്കിയത് വിലപിടിപ്പുള്ള സമ്മാനങ്ങളുമായി. ഹജ്ജ് കഴിഞ്ഞു സ്വദേശങ്ങളിലേക്ക് യാത്ര തിരിക്കുമ്പോഴാണ് സന്തോഷ സൂചകമായി ഹാജിമാർക്ക് സഊദി ഹജ്ജ് ഉംറ മന്ത്രാലയം മുന്തിയ തരത്തിലുള്ള വാച്ചുകളും മറ്റു വിലപിടിപ്പുള്ള വസ്‌തുക്കളുമടക്കമുള്ള സമ്മാനങ്ങൾ നൽകി യാത്രയാക്കിയത്. കൊവിഡ് മഹാമാരിക്കിടെ യാത്രയൊരു ബുദ്ധിമുട്ടുകളും കൂടാതെ പര്യവസാനിച്ചതിന്റെ സന്തോഷമായിട്ടാണ് ഗിഫ്റ്റുകൾ നൽകി ഹാജിമാരെ യാത്രയാക്കിയത്. പതിവിന് വിപരീതമായി ഈ വർഷം ഹാജിമാർക്ക് മുഴുവൻ സേവനങ്ങളും സൗജന്യമായിരുന്നു. സാധാരണ നിലയിൽ ഹാജിമാർക്ക് തസ്‌രീഹ് (അനുമതിപത്രം) ലഭ്യമാകണമെങ്കിൽ നിശ്ചിത ഫീസ് അടക്കേണ്ടിയിരുന്നു. 

      എല്ലാ  തീര്‍ഥാടകരുടെയും ചലനങ്ങള്‍ നിരീക്ഷിക്കാനും യഥാസമയം സുരക്ഷ ഉറപ്പുവരുത്താനും  ഹജ് മോണിറ്ററിംഗ് കേന്ദ്രത്തെ  ക്യാമറകളുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന ജമറാത്ത് പാലം നിരീക്ഷിക്കുന്ന ചുമതലയുള്ള കമാന്‍ഡര്‍ ബ്രിഗേഡിയര്‍ അബ്ദുറഹ്മാന്‍ അല്‍ ഖഹ്താനി പറഞ്ഞു. 6250 സി.സി.ടി.വി ക്യാമറകള്‍ വഴിയാണ് ഓരോ തീര്ഥാടകരെയും നിരീക്ഷിച്ചിരുന്നത്. 

        അതിനിടെ,  അനധികൃത തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ച് പിടിയിലായ ഏഴു പേരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് സീസൺ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചു. തടവും പിഴയും വാഹനം കണ്ടുകെട്ടലുമാണ് ശിക്ഷ ലഭിച്ചത്. ദുൽഖഅ്ദ 20 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിലാണ് അനധികൃത തീർഥാടകരെ കടത്താൻ ശ്രമിച്ച ഏഴു പേരെ ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ശിക്ഷിച്ചത്. 17 അനധികൃത തീർഥാടകരെയാണ് ഇവർ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ശ്രമിച്ചത്. കുറ്റക്കാരായ രണ്ടു വിദേശികളെ നാടുകടത്താനും വിധിയുണ്ട്. നിയമ ലംഘകരെ പുണ്യസ്ഥലങ്ങളിലേക്ക് കടത്താൻ ഉപയോഗിച്ച മൂന്നു വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതികളിൽ നിയമ നടപടികൾ സ്വീകരിക്കാനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചു. 

      നിയമ ലംഘകരെ കടത്താൻ ശ്രമിച്ചവർക്ക് ഇവർ കടത്താൻ ശ്രമിച്ച ഓരോരുത്തർക്കും 10,000 റിയാൽ തോതിൽ ആകെ 1,70,000 റിയാലാണ് പിഴ ചുമത്തിയത്. ഏഴു പേർക്കും കൂടി ആകെ 105 ദിവസം തടവും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്താൻ വിധിച്ച രണ്ടു വിദേശികൾക്ക് പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago