സി.കെ സുബൈര്‍ യൂത്ത് ലീഗിന്റെ ദേശീയ അമരത്തേക്ക്
വാണിമേല്‍: മികച്ച സംഘാടകനായ സി.കെ സുബൈര്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ പ്രഥമ അഖിലേന്ത്യാ കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക്. എം.എസ്.എഫിന്റെ പഞ്ചായത്ത് തലം തൊട്ട് പടിപടിയായി ഉയര്‍ന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. എം.എസ്.എഫ് നാദാപുരം മണ്ഡലം സെക്രട്ടറി കോഴിക്കോട് ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍വഹിച്ചിട്ടുണ്ട്.
സംസ്ഥാന സെക്രട്ടറി, ഖജാന്‍ജി എന്നീ ചുമതലകള്‍ക്കു ശേഷം കഴിഞ്ഞ അഞ്ചു വര്‍ഷ കാലത്തെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ഇതില്‍ എം.എസ് എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന സമയത്ത് കൊര്‍ദോവ നഗറില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് സുബൈറെന്ന സംഘാടകനെ ശ്രദ്ധേയനാക്കിയത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ആയിരുന്ന സമയത്ത് രൂപം കൊടുത്ത ഐഡിയല്‍ യൂത്ത് കോറും ഏറെ പ്രശംസിക്കപ്പെട്ടു. ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട വിഷയങ്ങളിലും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലക്കും സുബൈര്‍ നടത്തിയ ഇടപെടലുകള്‍ യൂത്ത് ലീഗിന്റെ യശസുയര്‍ത്തുന്നതായി.
കേരള സംസ്ഥാന സര്‍ക്കാരിന് കീഴിലെ യുവജന ക്ഷേമ ബോര്‍ഡ് എക്‌സ്‌പെര്‍ട്ട് മെമ്പര്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തിച്ചിരുന്നു. പുറമെ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഐഡിയല്‍ തോട്‌സ് തുടങ്ങി സന്നദ്ധ സാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് നേതൃത്വം കൊടുത്തു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹിയിലെ സാന്നിധ്യവും യൂത്ത് ലീഗിന്റെ പുതിയ കമ്മിറ്റി രൂപീകരണവും ഏറെ പ്രതീക്ഷയോടെയാണ് മുസിം ലീഗ് പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."