HOME
DETAILS
MAL
അനാഥമായി അനേകം കുടിവെള്ള സ്രോതസുകള്‍
backup
April 28 2017 | 22:04 PM
നന്തിബസാര്‍: കുടിവെള്ളം കിട്ടാക്കനിയായി നില്‍ക്കുമ്പോഴും മാലിന്യംനിറഞ്ഞ കിണറുകളും കുളങ്ങളും നോക്കുകുത്തിയാവുന്നു. കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടുമ്പോഴാണ് ജലസ്രോതസുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നത്്.
പാലൂര്പൂവെടി തറക്കല്‍ ഹൈവേയിലെ കിണര്‍ ചപ്പുചവറുകള്‍ നിറഞ്ഞു ഉപയോഗശൂന്യമായികിടക്കുകയാണ്. ഇത് പോലെ നിരവധി കിണറുകളും കുളങ്ങളും മൂടാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്.
മുന്‍കാലങ്ങളില്‍ വേനലിലും വറ്റാതെ നാട്ടകാര്ക്കു കുടിവെള്ളം നല്‍കിയിരുന്ന നാരങ്ങോളി കുളം ഇത്തവണ വറ്റി ചളിനിറഞ്ഞു നില്‍ക്കുകയാണ്. ആ വിമോത്ത് കടലില്‍ നിന്ന് ഉപ്പ് വെള്ളം കയറി കിണുകള്‍ ഉപയോഗ ശൂന്യമായിരിക്കയാണ്. നന്തി ബസാറിനടുത്തുള്ള പുള്ളു കുളവും, ഹൈവേയിലുളള താമര കുളവും പാലക്കളങ്ങരയിലെ ദേശീയപാതയിലുള്ള കുളവുംവറ്റിയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."