ഒന്നര മണിക്കൂറില്‍ കൊവിഡ് തിരിച്ചറിയാവുന്ന ടെസ്റ്റുമായി ബ്രിട്ടന്
ലണ്ടന്‍: ലോകമാകെ കൊവിഡ് വാക്സിന് ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഒന്നര മണിക്കൂറിനകം കൊവിഡ് തിരിച്ചറിയാവുന്ന ടെസ്റ്റുമായി ബ്രിട്ടന്. രണ്ട് ടെസ്റ്റുകളാണ് ഇത്തരത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും കൊവിഡിനെയും വിന്റര്‍ ഫ്ളൂവിനെയും വേര്‍തിരിച്ചറിയാനും ഇത് സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.
ഒരു ടെസ്റ്റ് ഓക്സ്ഫഡ് നാനോപോറിന്റെ വകയാണ്. ലാംപോര്‍ സ്വാബ് ടെസ്റ്റ് എന്നാണ് ഇതിന്റെ പേര്. ലോകത്തെ കൊവിഡ് പരിശോധനയിലെ കാലതാമസം പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നു കരുതുന്നതായി ഇന്ത്യന്‍ വംശജനായ കമ്പനി സി.ഇ.ഒ ഗോര്‍ഡന്‍ സാന്ഗര പറഞ്ഞു.
ഒരാഴ്ചയ്ക്കകം ബ്രിട്ടനില്‍ 90 മിനുട്ടുകൊണ്ട് കൊവിഡ് പരിശോധന നടത്താവുന്ന ലാംപോര്‍ സ്വാബ് ടെസ്റ്റിന്റെ നാലര ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. ഡി.എന്‍.എ ഉപയോഗിച്ച് വൈറസിനെ തിരിച്ചറിയുന്ന ടെസ്റ്റാണ് മറ്റൊന്ന്. മൂക്കില്‍ നിന്നെടുക്കുന്ന സ്രവം പരിശോധിച്ച് 90 മിനുട്ടിനകം കൊവിഡ് ഉണ്ടോ ഇല്ലേ എന്ന് പറയാന്‍ ഈ ടെസ്റ്റിനു സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."