കുടിവെള്ള പ്രശ്നം: മടവൂര്‍ വില്ലേജ് ഓഫിസിന് മുന്നില്‍ യു.ഡി.എഫ് ധര്‍ണ നടത്തി
കൊടുവള്ളി: മടവൂരില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടടുവള്ളി യു.ഡി എഫ് ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍ മടവൂര്‍ വില്ലേജ് ഓഫിലേക്ക് ധര്‍ണ്ണനടത്തി.
വില്ലേജ് ഓഫിസ് മുഖേന കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിതരണം ചെയ്തു വന്ന കുട്ടി വെള്ള വിതരണം ഈ വര്‍ഷം നിലച്ചിരിക്കയാണെന്നും പഞ്ചായത്തില്‍ സ്ഥാപിച്ച മൂന്ന് ടാങ്കുകളില്‍ ഒന്നില്‍പോലും വെള്ളമെത്തിക്കുന്നതിന് യാതൊരു വിധ നടപടിയും സ്വീകരിക്കാതെ ബന്ധപ്പെട്ടവര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണെന്നും പ്രാസംഗികര്‍ ആരോപിച്ചു.ജില്ലാ പഞ്ചായത്തംഗം എം.എ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.സി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
സി.കെ ഗിരിഷ് കുമാര്‍ 'കെ.കുഞ്ഞാമു .പി കെ സുലൈമാന്‍ മാസ്റ്റര്‍ ചോലക്കര മുഹമ്മദ്, എ.പി.നാസര്‍ മാസ്റ്റര്‍, ശശി ചക്കാലക്കല്‍, ടി.അലിയ്യി മാസ്റ്റര്‍, സിദ്ധീഖ്, സിന്ധു മോഹന്‍, കെ.അബദുല്‍ അസീസ് സംസാരിച്ചു
ഷംസിയ മലയില്‍ സ്വാഗതവും വിസി റിയാസ് ഖാന്നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."