ഇരുചക്ര വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
മട്ടാഞ്ചേരി: അപരിചിതരായ ഇരുചക്ര വാഹന യാത്രക്കാരെ കരുവാക്കി കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ആലപ്പുഴ കഞ്ഞിക്കുഴി മന്‍സില്‍ വീട്ടില്‍ മാഹിന്‍(19)ആണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ശക്തമായ നിരീക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതുമറി കടന്ന് ലഹരി വസ്തുക്കള്‍ കടത്തുക ദുസ്സഹമായ സാഹചര്യത്തിലാണ് ഇരുചക്ര വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് കടത്താനുള്ള ശ്രമം നടന്നത്. ഇയാളില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവും പിടികൂടി. ഇങ്ങനെ യാത്ര ചെയ്യുമ്പോള്‍ അഥവാ വാഹന പരിശോധനയുണ്ടായാല്‍ വണ്ടിയുടെ കാരിയറിലേക്ക് കൈവശമുള്ള കഞ്ചാവ് തൂക്കാനും പിടിക്കപ്പെട്ടാല്‍ കുറ്റം അപരിചിതനായ വാഹന ഉടമയില്‍ ചാരി തടിതപ്പാനും കഴിയുമെന്നതാണ് ഇതിന് പ്രേരണയാകുന്നത്. ഇന്നലെ ഇയാള്‍ കൈ കാണിച്ചത് ഇലക്ഷന്‍ പ്രമാണിച്ച് പ്രത്യേക നിരീക്ഷണത്തിനായി നിയോഗിച്ച എക്‌സൈസ് ഷാഡോ സംഘാംഗത്തിന്റെ വാഹനത്തിനാണ്. പ്രതി വാഹനത്തില്‍ കയറിയതും കഞ്ചാവിന്റെ ഗന്ധം അടിച്ചതോടെ ഇയാളെ തന്തപൂര്‍വം കുടുക്കുകയായിരുന്നു. നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന പ്രതി നാട്ടിലേക്ക് പോകുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പന നടത്തി വരികയായിരുന്നു. നിരവധി തവണ ഇതേ രീതിയില്‍ കഞ്ചാവ് കടത്തിയതായി പ്രതി സമ്മതിച്ചതായി എക്‌സൈസ് വ്യക്തമാക്കി. മറ്റ് പ്രതികളെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍മാരായ രാം പ്രസാദ്, ജയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍, റൂബന്‍, സിദ്ധാര്‍ഥ കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."