HOME
DETAILS
MAL
ആരോഗ്യമന്ത്രി ഇടപെട്ടു: കുഞ്ഞിനെ അമൃതയില്‍ പ്രവേശിപ്പിച്ചു
backup
April 16 2019 | 10:04 AM
കൊച്ചി: മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ കുഞ്ഞിനെ കൊച്ചി അമൃതയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇടപെട്ടാണ് നടപടി. വൈകിട്ട് 4.30 നാണ് അമൃതയിലെത്തിയത്.
ചികിത്സാ സഹായം മുഴുവനായും സര്‍ക്കാര്‍ വഹിക്കാമെന്ന ഉറപ്പിലാണ് നടപടി.
ആംബുലന്‍സിലുള്ളവരെ ആരോഗ്യമന്ത്രി നേരിട്ട് വിളിച്ച് കാര്യം അറിയിച്ചിരുന്നു. ആംബുലന്‍സ് കൊച്ചിയില്‍ എത്താന്‍ 40 കിലോ മീറ്റര്‍ ബാക്കി നില്‍ക്കേയാണ് അമൃതയിലേക്ക് മാറ്റുന്ന വിവരം ഇവരെ അറിയിച്ചത്.
അല്‍പ്പസമയം മുന്‍പു മാത്രമാണ് അമൃത അധികൃതരും ഇക്കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്കു വേണ്ട നടപടി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്വീകരിക്കുകയും ചെയ്തു.
അഞ്ചു മണിക്കൂര്‍ കൊണ്ടാണ് മംഗലാപുരത്തു നിന്ന് കൊച്ചിയില്‍ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."