HOME
DETAILS
MAL
കിണറ്റില്‍ കുടുങ്ങിയ യുവാവിനു അഗ്നിശമന സേന രക്ഷകരായി
backup
April 28 2017 | 22:04 PM
കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസം മുട്ടലിനെത്തുടര്‍ന്ന് കുഴഞ്ഞുവീണു. ഇന്നലെ രാവിലെ പത്തോടെ പുല്ലൂര്‍ ഉദയനഗര്‍ പള്ളിക്കു സമീപമാണ് സംഭവം. കരക്കക്കുണ്ടിലെ നാരായണനാ(40)ണ് കുഴഞ്ഞു വീണത്.
കിണറില്‍ 65 അടി താഴ്ചയില്‍ എത്തിയപ്പോഴാണ് ഇയാള്‍ക്കു ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത്. കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിശമന സേനയാണ് കരയ്ക്കെത്തിച്ചത്. കരക്കക്കുണ്ടിലെ മൊയ്തുവിന്റെ പറമ്പിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
കരയ്ക്കെത്തിച്ച ഇയാളെ അഗ്നിശമന സേനാംഗങ്ങള്‍ പ്രാഥമിക ശുഷ്രൂഷ നല്കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."