പൊതുമാപ്പ്: കടുത്ത മുന്നറിയിപ്പുമായി സഊദി അധികൃതര്‍
റിയാദ്: പൊതുമാപ്പ് ആനുകൂല്യത്തില്‍ രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ രണ്ടുമാസം കൂടിയേ ഉള്ളൂവെന്ന മുന്നറിയിപ്പുമായി സഊദി അധികൃതര്‍. നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അവസാന ദിനം വരെ കാത്തിരിക്കാതെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോകാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും മുന്നറിയിപ്പ് നല്‍കി.
രേഖകള്‍ ശരിയാക്കാനായി രാജ്യത്താകമാനം75 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവിടങ്ങളില്‍ ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കണം. 13 പ്രവിശ്യകളിലും'നിയമലംഘകരില്ലാത്ത രാജ്യം'ദേശീയ കാംപയിന്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമാക്കിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടും നിയമലംഘകരായി കഴിയുന്നവര്‍ക്ക് കനത്ത പിഴശിക്ഷ നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. നിയമലംഘകനോ തൊഴിലുടമയോ പിഴ അടക്കണം. അതേസമയം അനധികൃത താമസക്കാരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാന്‍ ബോധവല്‍ക്കരണ പരിപാടികളുമായി സാമൂഹിക സംഘടനകള്‍ രംഗത്തിറങ്ങണമെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."