ഇന്നും തിരുവനന്തപുരം തന്നെ: ആശങ്കയുയര്‍ത്തി എല്ലായിടത്തും വില്ലന്‍ സമ്പര്‍ക്കം, പല ജില്ലകളിലും നൂറിനുമുകളില്‍, തിരുവനന്തപുരത്ത് 237
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡില്‍ തിരുവനന്തപുരം ജില്ല തന്നെ മുന്നില്‍. 242 പേര്‍ക്കാണ് തലസ്ഥാന ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് 135 പേര്‍ക്കും, മലപ്പുറത്ത് 131 പേര്‍ക്കും, ആലപ്പുഴയില്‍ 126 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. എല്ലായിടത്തും സമ്പര്‍ക്കം തന്നെയാണ് വില്ലന്‍.
902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 71 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 237 പേര്‍ക്കും, എറണാകുളത്ത് 122 പേര്‍ക്കും, മലപ്പുറത്ത് 118 പേര്‍ക്കും, കാസര്‍ഗോഡ് 85 പേര്‍ക്കും, കോഴിക്കോട് 78 പേര്‍ക്കും, ആലപ്പുഴയില്‍ 75 പേര്‍ക്കും, തൃശൂരില്‍ 55 പേര്‍ക്കും, കണ്ണൂരില്‍ 29 പേര്‍ക്കും, കൊല്ലത്ത് 25 പേര്‍ക്കും, പാലക്കാട് 23 പേര്‍ക്കും, കോട്ടയത്ത് 22 പേര്‍ക്കും, പത്തനംതിട്ടയിലെ 17 പേര്‍ക്കും, വയനാട് 16 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആലപ്പുഴ ജില്ലയില്‍ 35 ഐ.ടി.ബി.പി.ക്കാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഓരോദിനവും ഈ കണക്ക് ബഹുദൂരം മുന്നേറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."