കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
ചെന്നൈ: തൂത്തുക്കുടി ലോക്സഭ മണ്ഡലത്തിലെ ഡി.എം.കെ സ്ഥാനാര്‍ഥിയായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. വെല്ലൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനു പിന്നാലെയാണ് കനിമൊഴിയുടെ കുറിഞ്ചി നഗറിലെ വീട്ടില്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്.
രാത്രി എട്ടരയോടെയാണ് പത്തംഗ സംഘം കനിമൊഴിയുടെ വീട്ടിലെത്തിയത്.
എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്നും ഇതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് പ്രതികരിച്ചു.
തൂത്തുക്കുടിയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. കനിമൊഴിയുടെ എതിരാളി ബി.ജെ.പി തമിഴ് നാട് അധ്യക്ഷ തമിഴസൈ സൗന്ദരരാജനാണ്.
വിവരമറിഞ്ഞ് കനിമൊഴിയുടെ വീടിനു മുമ്പില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. വീട്ടിലെ ജോലിക്കാരെപോലും പുറത്തുപോകാന്‍ അനുവദിക്കാതെയാണ് റെയ്ഡ് തുടരുന്നത്. കണക്കില്‍ പെടാത്ത പണം വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെതുടര്‍ന്നാണ് റെയ്ഡ് നടത്തുന്നതെന്നാണ് ഐ.ടി വകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."