HOME
DETAILS
MAL
ഗ്രാമീണ ആരോഗ്യ സഹായകേന്ദ്രം ആരംഭിച്ചു
backup
July 18 2016 | 20:07 PM
പേരാമ്പ്ര: നൊച്ചാട് വനിതാ സഹകരണ സംഘത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കല്പ്പത്തൂര് അഞ്ചാംപീടികയില്‍ ഗ്രാമീണ ആരോഗ്യ സഹായകേന്ദ്രം ആരംഭിച്ചു. സഹകരണ വകുപ്പിന്റെ ധനസഹായത്തോടെ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍ ശാരദ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഗീത കല്ലായി അധ്യക്ഷയായി.
രോഗികള്‍ക്കാവശ്യമായ വാട്ടര്‍ ബെഡ്, വീല്‍ചെയര്‍ എന്നിവ സൗജന്യയി ഇവിടെ ലഭ്യമാക്കും. കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകളും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തനവും ലക്ഷ്യമിടുന്നുണ്ട്. ഗ്രാമപഞ്ചായത്തംഗം കെ.യു ജിതേഷ്, വി. ജാനു, കെ.പി ഭാസ്കരന്, പി.എം പ്രകാശന്, കെ. പ്രദീപന്, ഷീജ, സൗദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."